General News

ലോക് പാല്‍ ; നിര്‍ണായക യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടു നില്‍ക്കും

Thu, Mar 01, 2018

Arabianewspaper 192
ലോക് പാല്‍ :  നിര്‍ണായക യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടു നില്‍ക്കും

അഴിമതിക്കെതിരായ നീക്കത്തിന്റെ ഭാഗമായി ലോക് പാലിനെ തിരഞ്ഞെടുക്കുന്ന നിര്‍ണായക യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടു നില്‍ക്കുന്നു.


പ്രധാനമന്ത്രി നരേന്ദ്ര മോഡിയും. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്രയും പങ്കെടുക്കുന്ന യോഗത്തില്‍ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും പങ്കേടുക്കേണ്ടതാണ്. എന്നാല്‍, നിലവിലെ അംഗസംഖ്യ അനുസരിച്ച് കോണ്‍ഗ്രസിന് ഔദ്യോഗികമായി പ്രതിപക്ഷ നേതൃപദവി ഇല്ല. ഇക്കാരണത്താല്‍ പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ മല്ലികാര്‍ജുന ഖാര്‍ഗെയെ സര്‍ക്കാര്‍ പ്രത്യേക ക്ഷണിതാവായാണ് യോഗത്തിലേക്ക് വിളിച്ചത്.


ഇതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. ഭരണ ഘടന പ്രകാരം ആകെയുള്ള അംഗബലത്തിന്റെ പത്ത് ശതമാനം അംഗങ്ങള്‍ ഉള്ള പാര്‍ട്ടിയുടെ നേതാവിനെയാണ് പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കേണ്ടത്.


ഇതിനു മുമ്പും ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് ഇല്ലാത്ത സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. 48 അംഗങ്ങളാണ് നിലവില്‍ കോണ്‍ഗ്രസിന് ഉള്ളത്. 54 അംഗങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമെ പ്രതിപക്ഷ നേതാവ് പദവി ലഭിക്കുകയുള്ളു.


കോണ്‍ഗ്രസിനോട് വിട്ടു വീഴ്ച ഇല്ലാത്ത സമീപനം പിന്തുടരുന്ന ബിജെപി സര്‍ക്കാര്‍ ഭരണഘടന കര്‍ശനമായി ഇക്കാര്യത്തില്‍ പാലിക്കുകയാണെന്ന് ആക്ഷേപം ഉണ്ട്.


പ്രധാനമന്ത്രി അല്പം കൂടി രാഷ്ട്ര,തന്ത്രജ്ഞത പ്രകടിപ്പിക്കണമായിരുന്നു. ഭരണഘടനാപരവും ജനാധിപത്യപരവുമായ വിഷയങ്ങളിലും നടപടി ക്രമങ്ങളിലും രാഷ്ട്രീയം കലര്‍ത്തുകയാണ് ഭരണകക്ഷി ചെയ്യുന്നതെ്ന്ന് മല്ലികാര്‍ജുന ഖാര്‍ഗെ പറയുന്നു.


പ്രത്യേക ക്ഷണിതാവ് എന്ന രീതിയില്‍ തന്നെ ക്ഷണിച്ചത് ബോധപൂര്‍വമാണെന്നും അഴിമതിക്കെതിരെ നടത്തുന്ന നിര്‍ണായക നീക്കത്തില്‍ സ്വതന്ത്ര അഭിപ്രായം ഉയര്‍ന്നു വരാതിരിക്കാന്‍ സര്‍ക്കാര്‍ ബോധപൂര്‍വം ശ്രമിച്ചതാണെന്നും ഖാര്‍ഗെ ആരോപിച്ചു,.


സുപ്രീം കോടതിയെ തൃപ്തിപ്പെടുത്താനുള്ള അടവാണ് സര്‍ക്കാരിന്റേതെന്നും ലോക്പാല്‍ നിയമനത്തിന്റെ അന്തസത്തയ്ക്ക് എതിരാണ് ഈ നീക്കമെന്നും പ്രതിപക്ഷത്തിന്റെ ശബ്ദത്തെ നിഷേധിക്കാനും എതിര്‍ക്കാനുമുള്ള നിങ്ങളുടെ ശ്രമത്തിന്റെ ഭാഗമം മാത്രമാണ് ഇതെന്നും ഖാര്‍ഗെ പ്രസ്താവനനയില്‍ പറയുന്നു.


 


 

Tags : Lokpal 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ