General News

ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴി ചിദംബരത്തെ കുടുക്കിയേക്കും

Thu, Mar 01, 2018

Arabianewspaper 225
ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴി ചിദംബരത്തെ കുടുക്കിയേക്കും

ഷീനാ ബോറ വധക്കേസില്‍ വിചാരണ നേരിട്ട് ജയിലില്‍ കഴിയുന്ന ഇന്ദ്രാണി മുഖര്‍ജിയുടെ ഉടമസ്ഥതയിലുള്ള ഐഎന്‍എക്‌സ് മാക്‌സ് മീഡിയയ്ക്കു വേണ്ടി കള്ളപ്പണം വെളുപ്പി്ക്കാന്‍ ധനമന്ത്രിയായിരുന്ന പി ചിദംബരം ഇടപെട്ടതായ മൊഴി കേസില്‍ പുതിയ വഴിത്തിരിവാകുന്നു.


താനും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും ചിദംബരത്തെ നേരില്‍ കണ്ട് ഐഎന്‍എക്‌സ് മീഡിയയ്ക്ക് 300 കോടിയുടെ വിദേശ നിക്ഷേപം സ്വീകരിക്കാന്‍ അനുമതി തേടിയിരുന്നതായാണ് ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴി.


മജിസ്‌ട്രേറ്റിന് മുന്നില്‍ നല്‍കിയ രഹസ്യ മൊഴിയായതിനാല്‍ ഇത് മാറ്റി പറയുക വയ്യ. ഇതോടെ കേസില്‍ പി ചിദംബരത്തിന് നേരിട്ട് ബന്ധമുള്ളതായി വന്നിരിക്കുകയാണ്. ചിദംബരത്തെ ചോദ്യം ചെയ്യാനും അറസ്റ്റു ചെയ്യാനുമുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.


ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിയെ ഈ കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. കാര്‍ത്തി ചിദംബരത്തിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കാര്‍ത്തി ചിദംബരമാണ് ഇ്ര്രന്ദാണിക്കും ധനമന്ത്രാലയത്തിനും ഇടയില്‍ നിന്ന് കാര്യങ്ങള്‍ നടത്തിയതെന്ന് സിബിഐ ആരോപിച്ചിരുന്നു.


എന്നാല്‍, തനിക്കും കുടുംബത്തിനും എതിരായ നീക്കം രാഷ്ട്രീയ പകപോക്കലാണെന്ന് പി ചിദംബരം ആരോപിക്കുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ