General News

മദ്ധ്യപ്രദേശിലെ രണ്ട് നിയമസഭാ സീറ്റുകള്‍ കോണ്‍ഗ്രസ് നിലനിര്‍ത്തി

Wed, Feb 28, 2018

Arabianewspaper 176
മദ്ധ്യപ്രദേശിലെ രണ്ട് നിയമസഭാ സീറ്റുകള്‍ കോണ്‍ഗ്രസ് നിലനിര്‍ത്തി

മദ്ധ്യപ്രദേശിലെ രണ്ട് നിയമസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം. ഈ വര്‍ഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും മുമ്പ് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിന് വിജയം നേടാനായത്.


മന്‍ഗൗവ്‌ലി കൊളറസ് എന്നീ നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. രണ്ടിടത്തും നിലവിലെ എംഎല്‍എമാരുടെ മരണം മൂലമാണ് ഉപതിരഞ്ഞെടുുപ്പ് വേണ്ടി വന്നത്.


കൊളറസില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി 8,083 വോട്ടുകള്‍ക്കും മുന്‍ഗൗവ്‌ലിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി 2,125 വോട്ടിനുമാണ് വിജയിച്ചത്.


കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കാല്‍ ലക്ഷത്തിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച രണ്ടിടത്തും വോട്ടു കുറഞ്ഞത് കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. ബിജെപിയുടെ നേതൃത്വത്തില്‍ നടത്തിയ പോരാട്ടത്തില്‍ കഷ്ടിച്ചാണ് കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ ഗുണ പാര്‍ലമെന്റ് സീറ്റുള്‍പ്പെടുന്ന ഇവിടെ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജ്യോതിരാദിത്യ സിന്ധ്യ ലക്ഷങ്ങളഉടെ ഭൂരിപക്ഷത്തിന് ലിജയിച്ചിരുന്നു. രണ്ടു മണ്ഡലങ്ങളിലും ബിജെപിക്ക് പതിനഞ്ചു ശതമാനത്തോളം അധികം വോട്ടുകളാണ് ലഭിച്ചത്.


ഒഡീഷ നിയമസഭയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ ബിജു ജനതാദള്‍ സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്.

Tags : Congress 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ