General News

ആറ്റുകാല്‍ ക്ഷേത്രത്തില്‍ കുത്തിയോട്ടം, ബാലാവകാശ കമ്മീഷന്‍ കേസ് എടുത്തു

Wed, Feb 28, 2018

Arabianewspaper 289
ആറ്റുകാല്‍ ക്ഷേത്രത്തില്‍ കുത്തിയോട്ടം, ബാലാവകാശ കമ്മീഷന്‍ കേസ് എടുത്തു
ക്ഷേത്രാചരങ്ങളുടെ ഭാഗമായി കുട്ടികളുടെ ശരീരത്തില്‍ മുറിവേല്‍പ്പിക്കുന്നുവെന്ന് കാണിച്ച ആറ്റുകാല്‍ ക്ഷേത്രത്തിലെ ചടങ്ങിനെതിരെ ബാലാവകാശ കമ്മീഷന്‍ കേസ് എടുത്തു.

ഇതു സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ക്ഷേത്ര അധികാരികള്‍ക്ക് കമ്മീഷന്‍ നോട്ടീസ് അയച്ചു. സംസ്ഥാന ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നല്‍കിയിട്ടുണ്ട്.

ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന്റെ ഭാഗമായാണ് ഈ ചടങ്ങ് നടത്തുന്നത്. കുട്ടികളെ പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് ഡിജിപി ആര്‍ ശ്രീലേഖയാണ് ബ്ലോഗില്‍ ഇതിനെ കുറിച്ച് എഴുത്ിയത്.

ഇതിനെ തുടര്‍ന്ന ബാലാവാകാശ കമ്മീഷന്‍ സ്വമേധായ കേസ് എടുക്കുകയായിരുന്നു. കുട്ടികളുടെ അവകാശങ്ങല്‍ ഹനിച്ചു കൊണ്ടോണോ കുത്തിയോട്ടം നടത്തുന്നതെന്ന് പരിശോധിക്കുമെന്ന് ബാലാവകാശ കമ്മീഷന്‍ പറഞ്ഞു.

അഞ്ചിനും പന്ത്രണ്ടിനും വയസുള്ള കുട്ടികളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് ശ്രീലേഖ പറയുന്നു.

അഞ്ചു ദിവസം കുട്ടികളെ മാതാപിതാക്കളില്‍ നിന്നും അകറ്റി നിര്‍ത്തുമെന്നും ശരീരത്തിലുുടെ നൂല്‍ കൊളുത്തി ഇറക്കുമെന്നും ശ്രീലേഖ വിശദീകരിക്കുന്നു. ബാലാവകാശ കമ്മീഷന്‍ ഇത് നേരത്തെ നിരോധിച്ചതാണെന്നും ജയില്‍ ഡിജിപിയായ ശ്്രീലേഖ പറയുന്നു.

എന്നാല്‍, ജയില്‍ ഡിജിപിയെ പോലുള്ള ഉന്നത ഉദ്യോഗസ്ഥ നടത്തുന്നത് ഭക്ത ദനങ്ങള്‍ക്കിടയില്‍ ഭീതി പരത്താന്‍ വേണ്ടിയും തെറ്റിദ്ധാരണ പരത്താന്‍ വേണ്ടിയാണെന്നും ആറ്റുകാല്‍ ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു,.
Tags : attukal 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ