General News

കാര്‍ത്തിയെ അറസ്റ്റു ചെയ്തതിനെതിരെ പ്രശാന്ത് ഭൂഷന്‍

Wed, Feb 28, 2018

Arabianewspaper 234
കാര്‍ത്തിയെ അറസ്റ്റു ചെയ്തതിനെതിരെ പ്രശാന്ത് ഭൂഷന്‍

ധനമന്ത്രിയായിരുന്ന പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ സിബിഐ അറസ്റ്റു ചെയ്തതിനെതിരെ സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭുഷണ്‍.


കാര്‍ത്തിക്കെതിരെ സിബിഐയുടെ കൈവശം തെളിവുകള്‍ ഉണ്ടാകാമെങ്കിലും അന്വേഷണത്തിനിടെ അറസ്റ്റ് ചെയ്യേണ്ടതായ സാഹചര്യം ഇല്ലായിരുന്നുവെന്നും കുറ്റപത്രം പോലും നല്‍കാതെ വിദേശത്തേക്ക് കടക്കുമെന്ന സാഹചര്യവുമില്ലാത്ത സ്ഥിതിരിക്ക് അറസ്റ്റ് ഒഴിവാക്കാമായിരുന്നുവെന്ന് പ്രശാന്ത് ഭൂഷന്‍ പറഞ്ഞു,.


ബാങ്കുകളെ കോടികള്‍ തട്ടിച്ച് വന്‍ സ്രാവുകള്‍ളായ നീരവ് മോഡിയും. മെഹുല്‍ ചോകിസിയും, വിജയ് മല്യയും മറ്റും വിദേശത്തേക്ക് കടന്നപ്പോഴാണ് കാര്‍ത്തിയെ പോലുള്ള ആളെ അറസ്റ്റു ചെയ്തതെന്ന് പ്രശാന്ത് ഭൂഷന്‍ പറഞ്ഞു.


എന്നാല്‍, അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച പ്രശാന്ത് ഭൂഷനെ പോലുള്ളവരുടെ തനിനിറമാണ് ഇപ്പോള്‍ പുറത്തുവരുന്നതെന്ന് ബിജെപി വക്താവ് സംപിത് പത്ര ചൂണ്ടിക്കാട്ടി. രണ്ടു വര്‍ഷം മുമ്പ് കാര്‍ത്തി ചിദംബകത്തിന്റെ ആഗോള ബിനാമി ഇടപാടുകളെ കുറിച്ച് അന്വേഷിക്കണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് കേസ് എടുക്കണമെന്നും 2015 ല്‍ ചിംദബരം ഉള്‍പ്പെട്ട 233 കോടി രൂപയുടെ വാസന്‍ ഐ കെയര്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് എന്‍ഡിഎ എന്താണ് അനേഷിക്കാത്തതെന്നും ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ധാരണയാണോ എന്നും ചോദിച്ച പ്രശാത് ഭൂഷന്‍ ഇപ്പോള്‍ നിലാപാടുകള്‍ മാറ്റിയത് എന്തുകൊണ്ടൊണെന്ന് വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.



Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ