General News

സുഭിക്ഷ റീട്ടേയില്‍ ശൃംഖലയുടെ സ്ഥാപകന്‍ 750 കോടിയുടെ ബാങ്ക് തട്ടിപ്പു കേസില്‍ അറസ്റ്റില്‍

Wed, Feb 28, 2018

Arabianewspaper 568
റീട്ടേയില്‍ ശൃംഖലയുടെ സ്ഥാപകന്‍ 750 കോടിയുടെ ബാങ്ക് തട്ടിപ്പു കേസില്‍ അറസ്റ്റില്‍

പ്രമുഖ റീട്ടെയില്‍ ശൃംഖലയായ സുഭിക്ഷയുടെ സ്ഥാപകന്‍ ആര്‍ സുബ്രഹ്മണ്യനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ സുഭിക്ഷയുടെ ഓഫീസുകളിലും ഇദ്ദേഹത്തിന്റെ വസതിയിലും റെയ്ഡ് നടത്തിയിരുന്നു,


13 ബാങ്കുകളില്‍ നിന്നായി 750 കോടി.യുടെ തട്ടിപ്പ് നടത്തിയതിനാണ് സുബ്രഹ്മണ്യനെ അറസ്റ്റ് ചെയ്തത്. 2009 ല്‍ കടത്തിലായെന്ന് കാണിച്ച് ബാങ്കുകളെ സമീപിക്കുകയും കോര്‍പറേറ്റ് ഡെബ്റ്റ് റീസട്രക്ചറിംഗ് സെല്ലിന്റെ നിര്‍ദ്ദേശ പ്രകാരം വിവിധ ബാങ്കുകല്‍ 750 കോടി രൂപയോളം നല്‍കുകയായിരുന്നു.


1997 ല്‍ ആരംഭിച്ച സുഭിക്ഷ റീട്ടെയില്‍ ശൃംഖല രാജ്യമെമ്പാടും വ്യാപിച്ചിരുന്നു. 1600 സുഭിക്ഷ ഔട്ട് ലെറ്റുകളാണ് ഉണ്ടായിരുന്നത്. ജീവനക്കാരുടെ ശമ്പളം നല്‍കാതെയും ഹോള്‍സെയില്‍ വ്യാപാര സ്ഥാപനങ്ങളിലെ പണം നല്‍കാതേയും കബിലിപ്പിച്ചതിന് കേസുകള്‍ നിലവിലുണ്ട്.


തുടര്‍ന്ന് നഷ്ടത്തിലാണെന്ന് കാണിച്ച് 2009 ല്‍ കടകള്‍ അടച്ചു പൂട്ടുകയായിരുന്നു. ഇയാള്‍ പതിമൂന്നോളം ബാങ്കുകളില്‍ നിന്നായി 750 കോടി രൂപയാണ് തട്ടിയെടുത്തതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു. ഐസിഐസിഐ, കൊടാക് മഹിന്ദ്ര, എന്നീ സ്വകാര്യ ന്യുജെനറേഷന്‍ ബാങ്കുകളേയും കോടികളാണ് കമ്പളിപ്പിച്ചത്.


ബാങ്ക് ബറോഡയില്‍ നിന്ന് 77 കോടി രൂപയോളമാണ് തട്ടിയെടുത്തത്. ഈട് നല്‍കാതെ കാഷ് ക്രഡിറ്റ് സൗകര്യം ഉപയോഗിച്ചാണ് സുബ്രഹ്മണ്യന്‍ ബാങ്കുകളില്‍ നിന്ന് പണം തട്ടിയെടുത്തത്.


തുടര്‍ന്ന് ഈ പണം ഉപയോഗിച്ച് ബിനാമി പേരുകളില്‍ സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയതായി ഇഡി കണ്ടെത്തി. കള്ളപ്പണം വെളുപ്പിച്ചതിനെതിരേയും ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.


തമിഴ് നാട് സര്‍ക്കാരിന്റെ സാമ്പത്തിക കുറ്റന്വേഷണ വിഭാഗം രജിസ്റ്റര്‍ ചെയ്ത കേസില്‍ നിക്ഷേപകരില്‍ നിന്ന് 150 കോടി തട്ടിയെടുത്തതിന് കേസുണ്ട്. അസിം പ്രേംജിയുടെ പിഇ, സാഷ് ഇന്‍വെസ്റ്റ്‌മെന്റ് എന്നീ സ്വകാര്യ നിക്ഷേപകരും ഇയാള്‍ക്കെതിരെ കേസ് നല്‍കിയിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ