General News

ജിഡിപി വളര്‍ച്ചാ നിരക്ക് 7.2 ശതമാനത്തില്‍

Wed, Feb 28, 2018

Arabianewspaper 576
ജിഡിപി വളര്‍ച്ചാ നിരക്ക് 7.2  ശതമാനത്തില്‍

2017 -18 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 7.2  ശതമാനത്തിലെന്ന് കേന്ദ്ര സ്റ്റാസ്റ്റിക്കല്‍ വകുപ്പ് . ഇതേ സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും വേഗതയേറിയ വളര്‍ച്ചായാണ് ഒക്ടോബര്‍-ഡിസംബര്‍ ത്രൈമാസത്തിലേത്. രണ്ടാം പാദത്തില്‍ 6.3 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്.ഇതോടെ ഇന്ത്യ ചൈനയെ ഒരിക്കല്‍ കൂടി പിന്തള്ളി . ലോകത്തിലെ ഏറ്റവും വേഗമേറിയ വളര്‍ച്ചയുള്ള സമ്പദ് ഘാടന ഇന്ത്യയുടേതായി മാറി.


ഡിസംബര്‍ 31, 2017 വരെയുള്ള കണക്കുകള്‍ അനുസരിച്ചാണ് ഇത്. 2018- ജനുവരി മുതല്‍ മാര്‍ച്ച് 31 വരെയുള്ള നാലാം പാദത്തില്‍ ഇതിലും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തുമെന്നാണ് സൂചന


കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 7 ശതമാനമായിരുന്നു. നോട്ടു നിരോധനം,. ചരക്കു സേവന നികുതി തുടങ്ങിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കു ശേഷം ജിഡിപി വളര്‍ച്ചാ നിരക്ക് കുറഞ്ഞിരുന്നു.


എന്നാല്‍, ഹ്രസ്വകാലത്ത് വളര്‍ച്ചാ നിരക്ക് കുറയുമെന്നും , അടുത്ത ക്വാര്‍ട്ടറുകളില്‍ നിരക്ക് വര്‍ദ്ധിക്കുമെന്നും രാജ്യാന്ത്രര നാണയ നിധി, ലോക ബാങ്ക് തുടങ്ങിയ സാമ്പത്തിക ഏജന്‍സികള്‍ പ്രവചിച്ചിരുന്നു.


2017-18 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി വളര്‍ച്ചാ നിരക്ക് 6.6 ശതമായി പുനര്‍ നിര്‍ണയിച്ചിരുന്നു. 2016-17 ല്‍ 7.1 ശതമാനമായിരിക്കുമെന്ന നിഗമനമായിരുന്നു ഉണ്ടായിരുന്നത്.


2018 ലെ പുതുക്കിയ ജിഡിപി വളര്‍ച്ച നിരക്ക് അനുമാനം 6.5 ശതമാനത്തില്‍ നിന്ന് 6.6 ആയി ഉയര്‍ത്തിയിട്ടുണ്ട്.

Tags : GDP growth 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ