General News

കാര്‍ത്തിയുടെ അറസ്റ്റ് ബാങ്ക് തട്ടിപ്പുകളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ കോണ്‍ഗ്രസ്

Wed, Feb 28, 2018

Arabianewspaper 390
കാര്‍ത്തിയുടെ അറസ്റ്റ് ബാങ്ക് തട്ടിപ്പുകളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ കോണ്‍ഗ്രസ്

മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ കുടുംബത്തിനെ മോഡിസര്‍ക്കാര്‍ വേട്ടയാടുകയാണെന്നും മകന്‍ കാര്‍ത്തി ചിദംബരത്തെ ഇപ്പോള്‍ അറസ്റ്റ് ചെയ്തത് നിലവിലെ ബാങ്ക് തട്ടിപ്പു കേസുകളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു,.


പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിയെ ഇന്ന് രാവിലെ ചെന്നൈ വിമാനത്താവളത്തില്‍ നിന്നാണ് അറസ്റ്റ് ചെയതത്. ഐഎന്‍എക്‌സ് മീഡിയക്കു വേണ്ടി പണം മൗറീഷ്യസില്‍ നിന്നും കൊണ്ടു വരാന്‍ കാര്‍ത്തി ഇടപെട്ടതായും ധനമന്ത്രാലയത്തിലെ സ്വാധീനം ഉപയോഗിച്ച് ഇതിനുള്ള അനുമതി മോടിച്ചെടുക്കുകയായിരുന്നുവെന്നാണ് സിബിഐ കേസ്.


എന്നാല്‍, മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ തന്നേയുും തന്റെ കുടുംബത്തേയും സിബിഐ പോലുള്ള ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുകയാണെന്ന് കാണിച്ച് പി ചിദംബരം കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.


ഇതിനിടെയാണ് മകന്‍ കാര്‍ത്തി ചിദംബരത്തെ ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തത്.


രാജ്യത്ത് ശതകോടികളുടെ ബാങ്കിംഗ് വെട്ടിപ്പ് കഥകള്‍ പുറത്തു വരുന്നതിനിടെ മാധ്യമ ശ്രദ്ധ മാറ്റാന്‍ സര്‍ക്കാരും ബിജെപിയുും ചേര്‍ന്ന് നടത്തിയ നീക്കമാണ് അറസ്റ്റ് എന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെ വാലെ ആരോപിച്ചു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ