General News

പ്രശാന്ത് കിഷോറിന് ഘര്‍ വാപസി, , 2019 ന് വേണ്ടി മോഡിയോടൊപ്പം

Wed, Feb 28, 2018

Arabianewspaper 465
പ്രശാന്ത് കിഷോറിന് ഘര്‍ വാപസി, , 2019 ന് വേണ്ടി മോഡിയോടൊപ്പം

തിരഞ്ഞെടുപ്പ് തന്ത്രം മെനയുന്നതില്‍ മിടുക്കനായ പ്രശാന്ത് കിഷോര്‍ 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പോടെയാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്കുവേണ്ടി ചായ് പെ ചര്‍ച്ച പോലുള്ള പ്രചാരണ പരിപാടികള്‍ നടപ്പിലാക്കുകുയും മോഡിക്കു വേണ്ടി സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരണ പ്രവര്‍ത്തനം നടത്തുകയും ചെയ്തതോടെയാണ് പ്രശാന്ത് കിഷോറിനെ മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നത്.


അച്ചേദിന്‍ എന്ന മുദ്രാവാക്യം പ്ര്ശാന്ത് കിഷോറിന്റെ സംഭാവനയാണ്. അബ്കി ബാര്‍ മോഡി സര്‍ക്കാര്‍,. സബ്കാ സാഥ് സ്ബ്കാ വികാസ് എന്നിവയും പ്രശാന്തിന്റെ കാഞ്ഞ ബു്ദ്ധിയില്‍ ഉദിച്ചതാണ്.


മോഡിക്ക് വേണ്ടി ഹോളോ ഗ്രാം മീറ്റിംഗുകള്‍ നടത്തിയത് ലോക മാധ്യമങ്ങളുടെ പോലും ശ്രദ്ധ പിടിച്ചു പറ്റി. 2014 ല്‍ മോഡി വന്‍ വിജയം നേടുകയും പ്രധാനമന്ത്രിപദത്തില്‍ അവരോധിക്കപ്പെടുകുയും ചെയ്തതോടെ പ്രശാന്ത് കിഷോറിനെ ബീഹാര്‍ തിരഞ്ഞെടുപ്പിനു വേണ്ടി നീതിഷ് കൂമാര്‍ വലവീശി പിടിച്ചു. നിതീഷിനു വേണ്ടി പല തന്ത്രങ്ങളും പയറ്റി. തുടര്‍ന്ന്, യുപി തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും പ്രശാന്ത് കിഷോറിനു വേണ്ടി പാഞ്ഞു.


തുടര്‍ന്ന്, രാഹുലും അഖിലേഷ് യാദവും സംയുക്തമായി നടത്തിയ റോഡ് ഷോകളും ഇതിന് മാധ്യമങ്ങള്‍ നല്‍കിയ പ്രചാരണവും എല്ലാം ഗംഭീരമായി. പക്ഷേ, തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ യുപിയില്‍ കോണ്‍ഗ്രസ് -എസ്പി സഖ്യം പരാജയപ്പെട്ടു. പഞ്ചാബില്‍ നേടിയ വിജയത്തിന്റെ ക്രഡിറ്റ് കിഷോറിന് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല.. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം ചേരാന്‍ പ്രശാന്ത് കിഷോര്‍ വിസമ്മതിച്ചു.


ഇതോടെ പ്രശാന്ത് കിഷോറിന്റെ വില മാര്‍ക്കറ്റില്‍ ഇടിഞ്ഞു. പക്ഷേ, ബിജെപി 2019 തിരഞ്ഞെടുപ്പിനായി പ്രശാന്ത് കിഷോറിനെ സമീപിച്ചു. പണി ഇല്ലാതിരുന്ന കിഷോര്‍ ഘര്‍ വാപസിക്ക് സമ്മതിച്ചു.


100 പേരുള്ള പ്രശാന്തിന്റെ സംഘത്തില്‍ 90 പേരും ആര്‍എസ്എസ് ബന്ധമുള്ളവരാമെന്നതാണ് സത്യം. ബിജെപിയുടെ ഐടി സെല്ലുമായുള്ള തര്‍ക്കമാണ് പ്രശാന്തിനെ പാര്‍ട്ടിയില്‍ നിന്നും അകറ്റിയത്. പക്,,േ മോഡിയുടെ ഗുഡ് ബുക്കില്‍ പ്രശാന്ത് ഇടംപിടിച്ചിരുന്നു. മോഡിയുമായി അടുപ്പം കളയാതിരിക്കാന്‍ ബീഹാറിലും യുപിയിലും പഞ്ചാബിലും നടത്തിയ പ്രചാരണങ്ങളില്‍ പ്രശാന്ത് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മോഡിയെ വ്യക്തിപരമായി ആക്രമിക്കാതെ ബിജെപിയെ വെട്ടാനാണ് പ്രശാന്ത് കിഷോര്‍ നല്‍കിയ ഉപദേശം.


ബീഹാറിലെ മഹാസഖ്യം ഉണ്ടാക്കാന്‍ പ്രയത്‌നിച്ച പ്രശാന്ത് കിഷോര്‍ ഇത് തകര്‍ക്കാനും ശ്രമിച്ചുവെന്ന് ലാലുവിന്റെ പാര്‍ട്ടി ആരോപിച്ചിരുന്നു. എന്നാല്‍, കോണ്‍ഗ്രസും ജനതാദള്‍ യൂണൈറ്റഡും ഇത് മുഖവിലയ്ക്ക് എടുത്തിരുന്നില്ല. ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മറ്റി - ഐ പാക് എന്ന പേരില്‍ കൂട്ടയ്മ രൂപികരിച്ചിട്ടുള്ള പ്രശാന്ത് കിഷോര്‍ 2019 ലോക് സഭാ തിരഞ്ഞെടുപ്പിനുള്ള കോപ്പുകള്‍ കൂട്ടിത്തുടങ്ങിയെന്നാണ് സൂചന.


2019 ല്‍ മോഡിയുടെ പ്രചാരണത്തിന്റെ ചുക്കാന്‍ പ്രശാന്ത് കിഷോര്‍ പിടിക്കുമെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 2012 ല്‍ ഗുജറാത്ത് വിയമസഭാ തിരഞ്ഞെടുപ്പിലാണ് മോഡി പ്ശാന്ത് കിഷോറിനെ പ്രചാരണ വേല ഏല്‍പ്പിക്കുന്നത്. തുടര്‍ന്ന് 2014 ലേക്കും ഏല്‍പ്പിക്കുകയായിരുന്നു.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ