General News

നിയമസഭ കയ്യാങ്കളി കേസുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കം പാളി

Wed, Feb 28, 2018

Arabianewspaper 471
നിയമസഭ കയ്യാങ്കളി കേസുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കം പാളി

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമസഭയില്‍ നടന്ന കയ്യാങ്കളിയും അലങ്കോലപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് മ്യൂസിയം പോലീിസില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കം പൊളിഞ്ഞു.


നിയമസഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറുടെ ഡയസ് മറച്ച് ബാനര്‍ പിടിച്ചത് ജനാധിപത്യ വിരുദ്ധമാണെന്നും വ്യക്തിയെ ബഹുമാനിച്ചില്ലെങ്കിലും ചെയറിനെ ബഹുമാനിക്കണമെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അംഗങ്ങളെ താക്കിത് നല്‍കുകയും വാര്‍ത്ത സമ്മേളനത്തില്‍ ഇനി സ്പീക്കറെ തടസപ്പെടുത്തിയാല്‍ കടുത്ത നടപടി എടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, മുമ്പു നടന്ന പ്രതിഷേധത്തില്‍ സ്പീക്കറുടെ ഡയസില്‍ അതിക്രമിച്ച് കയ്യേറി ഇരിപ്പടം അലങ്കോലമാക്കിയ സംഘത്തില്‍ ഉള്‍പ്പെട്ട ആളാണ് ശ്രീരാമകൃഷ്ണന്‍ എന്ന് മാധ്യമങ്ങള്‍ അദ്ദേഹത്തെ ഓര്‍മിപ്പിക്കുകയും അന്ന് എടുത്ത കേസ് റദ്ദുചെയ്യാന്‍ എന്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചോദ്ിച്ചപ്പോള്‍ ഇതിനൊന്നും താന്‍ മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് ചെയ്തത്.


കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങുകയും ഇക്കാര്യം കേസ് നടക്കുന്ന ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അറിയിക്കാനും നീിക്കം നടന്നു.


നിയമസഭയില്‍ ധനമന്ത്രിയായിരുന്ന കെഎം മാണി ബഡ്ജറ്റ് അവതരിപ്പിക്കാന്‍ എത്തുന്നതിനിടെ പ്രതിപക്ഷം അദ്ദേഹത്തെ തടയുകയായിരുന്നു. ഇതിനിടെ സ്പീക്കറെ ചേംബറിലേക്ക് കടത്താതെ തടയുകയും അദ്ദേഹത്തിന്റെ ഇരിപ്പിടവും മുന്നിലെ മൈക്കും കമ്പ്യുട്ടര്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങളും എടുത്ത് എറിഞ്ഞിരുന്നു.


വി ശിവന്‍കുട്ടിയുടെ നേതൃത്വത്തിലായിരുന്നു സിപിഎം സിപിഐ അംഗങ്ങളുടെ അക്രമണം. ഇതിനെ തുടര്‍ന്ന് സഭ അലങ്കോലപ്പെട്ടു. വനിതാ അംഗങ്ങളെ തടഞ്ഞും മറ്റും ഉപദ്രവിച്ചതും കേസ് ആയിരുന്നു. രണ്ടു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയിരുന്നു.


എന്നാല്‍, കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വി ശിവന്‍കുട്ടി കഴിഞ്ഞസ ദിവസം മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.


എന്നാല്‍, ഇതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,. ബിജെപി സ,ംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്നിവര്‍ തടസഹര്‍ജി നല്‍കി.


ഇതേടെയാണ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കുന്നതില്‍ നിന്നും തല്‍ക്കാലം മാറിയത്. അതേസമയം, കേസ് പിന്‍വലിക്കുന്ന കാര്യം കോടതിയെ അറിയിച്ചിട്ടില്ലെന്നും അതിനാല്‍ തടസഹര്‍ജികള്‍ നിലനില്‍ക്കില്ലെന്നും സിജെഎം വിധിച്ചു, ആറു പ്രതികളും ഏുപ്രില്‍ 21 ന് ഹാജരാകണമെന്ന് സിജെഎം നിര്‍ദ്ദേശിച്ചു.


 

Tags : Niyamasabha 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ