General News

പുനലൂരില്‍ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഐ നേതാവ് അറസ്റ്റില്‍

Wed, Feb 28, 2018

Arabianewspaper 507
പുനലൂരില്‍ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിപിഐ നേതാവ് അറസ്റ്റില്‍

പുനലൂരില്‍ പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രാദേശിക സിപിഐ നേതാവും ഐഐവൈഎഫ് മണ്ഡലം പ്രസിഡന്റുമായ എം എസ് ഗിരീഷിനെ പോലീസ് അറസ്‌റഫ്‌റ് ചെയ്തു.


പാടം നികത്തി വര്‍ക് ഷോപ് പണിതുവെന്നോരോപിച്ച് എഐവൈഎഫ് പ്രവര്‍ത്തകരാണ് ഐക്കരകോണം സ്വദേശി സുഗതനെ (64) ആത്മഹത്യക്ക് പ്രേരിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് കുന്നിക്കോട് മണ്ഡലം പ്രസിഡന്റ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്.


വര്‍ക്ക് ഷോപ്പിന്റെ ഷെഡ് നിര്‍മാണം നടക്കുന്നതിനിടെ എഐവൈഎഫ് പ്രവര്‍ത്തകര്‍ കൊടിനാട്ടുകയായിരുന്നു. മൂന്നു ലക്ഷം രൂപ വായ്പ എടുത്ത് ഷെഡ് നിര്‍മിച്ച സുഗതന്‍ തന്റെ സംരംഭം തുടങ്ങാനാകില്ലെന്ന് കണ്ട് നിരാശയില്‍ ജീവനൊടുക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു നേതാക്കന്‍മാരെ പോലീസ് തിരയുന്നുണ്ട്.


35 വര്‍ഷത്തോളം ഗള്‍ഫില്‍ ജോലി ചെയ്ത ശേഷം നാട്ടില്‍ മടങ്ങിയെത്തി വായ്പ എടുത്ത കാശിന് ഷെഡ് നിര്‍മിച്ചപ്പോഴാണ് സുഗതന് നാട്ടിലെ രാഷ്ട്രീയ പ്രവര്‍ത്തകരുടെ പ്രതിഷേധം നേരിടേണ്ടി വന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നികത്തിയ പാടത്ത് ഓഡിറ്റോറിയം മുതല്‍ വീടുകള്‍ വരെ ഉയര്‍ന്നിട്ടുണ്ട്. എന്നാലും തന്റെ വര്‍ക് ഷോപ് കെട്ടിടത്തിന്റെ താല്‍ക്കാലികവസ്ഥയിലുള്ള ഷെഡിനെതിരെ സമരം ചെയ്തത് സുഗതനെ മാനസികമായി തളര്‍ത്തിയിരുന്നു.


ാാഷ്ട്രീയ പാര്‍ട്ടികളുടെ മനസ് മാറ്റാന്‍ പാര്‍ട്ടി ഓഫീസുകളില്‍ പലവട്ടം എത്തിയെങ്കിലും ആരും സുഗതന്റെ വിഷയത്തില്‍ ഇടപെട്ടില്ല. പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറാന്‍ നേതാക്കള്‍ പണം ആവശ്യപ്പെട്ടെന്നാണ് സുഗതന്റെ മകന്‍ ആരോപിക്കുന്നത്.


എന്നാല്‍, സുഗതനെതിരെ ആയിരുന്നില്ല തങ്ങളുടെ സമരമെന്നും നിലം നികത്താന്‍ അനുമതി നല്‍കിയ പഞ്ചായത്തിനെതിരെയാണ് തങ്ങള്‍ സമരം നടത്തിയതെന്നും എഐവൈഎഫ് നേതൃത്വം വിശദികരിച്ചിരുന്നു.


 

Tags : Sugathan  NRI 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ