General News

മധുവിന്റെ കൊലപാതകം ഹൈക്കോടതി സ്വമേധായ കേസ് എടുത്തു

Wed, Feb 28, 2018

Arabianewspaper 466
മധുവിന്റെ  കൊലപാതകം ഹൈക്കോടതി സ്വമേധായ കേസ് എടുത്തു

അട്ടപ്പാടിയിലെ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന വിഷയത്തില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ അനാസ്ഥ കണക്കിലെടുത്ത് കേരള ഹൈക്കോടതി സ്വമേധായ കേസ് എടുത്തു .


നേരത്തെ, കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളേയും ഇതിന് പോലീസ് ഉള്‍പ്പെടുയുള്ള ഏജന്‍സികള്‍ നല്‍കുന്ന പിന്തുണയേയും സഹായങ്ങളേയും നിശിതമായി വിമര്‍ശിച്ച് ഹൈക്കോടതി പരാമര്‍ശം നടത്തിയിരുന്നു.


ഇതിനു പിന്നാലെയാണ് മധുവിന്റെ ക്രൂരമായ കൊലപാതകത്തിനെതിരെ കോടതി ശക്തമായി ഇടപെടണമെന്ന് കാണിച്ച് സിറ്റിംഗ് ജഡ്ജി നല്‍കിയ കത്ത് ചീഫ് ജസ്റ്റീസ് ഹര്‍ജിയായി പരിഗണിച്ച് കേസ് എടുക്കുകയായിരുന്നു.


ചീഫ് ജസ്റ്റീസ് ഇത് സംബന്ധിച്ച് ഇന്ന് ഫയലില്‍ ഒപ്പു വെയ്ക്കും. മധുവിന്റെ ആന്തരികാവയങ്ങളുടെ പരിശോധനയില്‍ ഇയാള്‍ പട്ടിണിയിലായിരുന്നുവെന്നാണ് കണ്ടത്. മരിക്കും മുമ്പുള്ള മധുവിന്റെ ഭക്ഷണം ഒരു കഷ്ണം പഴവും ഏതോ കായ്കനികളും മാത്രമായിരുന്നുവെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.


കോടിക്കണക്കിന് രൂപ ആദിവാസി ക്ഷേമത്തിന് ലഭിച്ചിട്ടും അരിയില്ലാതെ ഒരാള്‍ ഭക്ഷണ സാമഗ്രികള്‍ മോഷ്ടിക്കാന്‍ ഇടവന്നത് സംവിധാനങ്ങളില്‍ ഗുരുതരമായ വീഴ്ചകള്‍ ഉണ്ടെന്നതിന്റെ തെളിവാണ് ഇക്കാര്യം ഗൗരവമായി കാണണമെന്നും ജഡ്ജിയുടെ കത്തില്‍ പറയുന്നു.


വിശപ്പ് അടക്കാന്‍ അരി മോഷ്ടിച്ചതിന് ആദിവാസിയെ തല്ലിക്കൊല്ലുന്നത് സമൂഹത്തില്‍ സംഭവിച്ച മൂല്യ ശോഷണത്തിന്റെ പ്രകടമായ ഉദാഹരണമാണെന്നും ജഡ്ജി പറയുന്നു. ഉത്തരവാദികളായ സര്‍ക്കാരിനെയും അതിന്റെ വകുപ്പുകളേയും കോടതി നിശിതമായി വിമര്‍ശിച്ചു. ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിലെങ്കില്‍ ശക്തമായ നടപടിയെടുത്ത് ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് എത്തിക്കുകയാണ് വെണ്ടതെന്നും ജഡ്ജി പറയുന്നു.

Tags : HC  Attappadi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ