General News

നിയമസഭയില്‍ മൂന്നാം ദിനവും പ്രതിഷേധവും ബഹളവും

Wed, Feb 28, 2018

Arabianewspaper 428
നിയമസഭയില്‍ മൂന്നാം ദിനവും പ്രതിഷേധവും ബഹളവും

രാഷ്ട്രീയ-സാമുഹ്യ കൊലപാതകങ്ങളില്‍ സര്‍ക്കാരിന്റെ അനാസ്ഥ മാറ്റാനും കേസ് അന്വേഷണം ശക്തിപ്പെടുത്താനും വേണ്ടി കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം മൂന്നാം ദിവസവും നിയമസഭയില്‍ തുടരുന്നു.


സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ റൂളിംഗുകള്‍ മുഖവിലക്ക് എടുക്കാതെയാമ് പ്രതിപക്ഷം സഭയില്‍ ബഹളം തുടര്‍ന്നത്.


ചോദ്യോത്തരവേള നിര്‍ത്തിവെച്ച് പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം സ്പീക്കര്‍ അംഗീകരിച്ചില്ല. ചോദ്യോത്തര വേള തടസപ്പെടുത്തരുതെന്നും ഇതു കഴിഞ്ഞ് അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാമെന്നും സ്പീക്കര്‍ പറഞ്ഞു എന്നാല്‍, ഇത് പ്രതിപക്ഷം തള്ളി.


ഇതിനെ തുടര്‍ന്ന് ബഹളം തുടരുകയും പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയും ചെയ്തു.


സ്പീക്കറുടെ ഡയസിനു മുന്നില്‍ ബാനര്‍ ഉയര്‍ത്തിപ്പിടിച്ചത് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഗൗരവമായാണ് എടുത്തത്. ഇതിനെ തുടര്‍ന്ന് റൂളിംഗ് നല്‍കിയ സ്പീക്കര്‍ വാര്‍ത്താ സമ്മേളനത്തിലും അംഗങ്ങള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.


ഇതിനെ തുടര്‍ന്ന് ഇന്ന് സ്പീക്കറുടെ ഡയസിനു മുന്നില്‍ വരാതെ ഇന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയാണ് ഉണ്ടായത്.

Tags : Niyamasabha 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ