General News

കാഞ്ചി കാമകോടി മഠാധിപതി ജയേന്ദ്ര സരസ്വതി സമാധിയായി

Wed, Feb 28, 2018

Arabianewspaper 329
കാഞ്ചി  കാമകോടി  മഠാധിപതി ജയേന്ദ്ര സരസ്വതി സമാധിയായി

കാഞ്ചി കാമകോടി പീഠം മഠാധിപതി ജയേന്ദ്ര സരസ്വതി സമാധിയായി. 82 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അവശനായിരുന്ന സ്വാമിയെ കാഞ്ചിപുരത്തെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു,


രാവിലെ ഒമ്പതരയോടെ മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം 15 ന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ചെന്നൈയിലെ അപ്പോളൊ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് കുഴപ്പമില്ലെന്ന് കണ്ട് ഡോക്ടര്‍മാര്‍ വിട്ടയിച്ചിരുന്നു.


1994 ലാണ് കാഞ്ചി പീഠത്തിന്റെ 69 ാമത്തെ അധിപനായി ചുമതലയേറ്റത്. നാല്‍പതു വര്‍ഷത്തോളം മഠത്തിന്റെ ഇളയ മഠാധിപതിയായിരുന്നു. മഠത്തിലെ ശങ്കരരാമന്‍ എന്ന അക്കൗണ്ടന്റിന്റെ വധവുമായി ബന്ധപ്പെട്ട് ജയേന്ദ്ര സരസ്വതിയെ അറസ്റ്റ് ചെയ്തിരുന്നു. 2013 ല്‍ അദ്ദേഹത്തെ കോടതി കുറ്റവിമുക്തനാക്കി.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ