General News

ഐഎന്‍എക്‌സ് മീിഡിയ കേസ്: കാര്‍ത്തി ചിദംബരം അറസ്റ്റില്‍

Wed, Feb 28, 2018

Arabianewspaper 396
ഐഎന്‍എക്‌സ് മീിഡിയ കേസ്:  കാര്‍ത്തി ചിദംബരം അറസ്റ്റില്‍

2ജി കുംഭകോണവുമായി ബന്ധപ്പെട്ട ഐഎന്‍എക്‌സ് -മാക്‌സ് മീഡിയ കേസില്‍ മുന്‍ മന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തു.


ചെന്നൈ വിമാനത്താവളത്തില്‍ ഇന്ന് രാവിലെയായിരുന്നു അറസ്റ്റ്. കേസില്‍ സിബിഐ വാറണ്ട് ലഭിച്ചിട്ടും ഹാജരാകാതിനെ തുടര്‍ന്നാണ് അറസ്റ്റ്. നേരത്തെ, കാര്‍ത്തി ചോദ്യം ചെയ്യുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഹര്‍ജി കോടതി തള്ളി.


ലണ്ടനില്‍ നിന്നും ചെന്നൈയില്‍ എത്തിയ ഉടനെ സിബിഐ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസില്‍ കാര്‍ത്തിയുടെ കമ്പനിയുടെ അക്കൗണ്ടന്റിനെ നേരത്തെ തന്നെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.


മൗറീഷ്യസില്‍ നിന്നും ഹവാല പണം ഐഎന്‍എക്‌സ് മീഡിയ എന്ന കമ്പനി വഴി പണം ഇന്ത്യയിലേക്ക് എത്തിച്ചുവെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയത്.


ഷീന ബോറ വധക്കേസിലെ പ്രതി ഇന്ദ്രാണി മുഖര്‍ജിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും ഉടമകളായ കമ്പനിയാണ് ഐഎന്‍എക്‌സ് മീഡിയ.


2007 ല്‍ വിദേശ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ബോര്‍ഡ് നിയമങ്ങള്‍ മറികടന്ന് കേന്ദ്ര ധനമന്ത്രാലയത്തില്‍ സ്വാധീനം ചെലുത്തി ഐഎന്‍എക്‌സ് മീഡിയയ്ക്ക് അനുകൂലമായ ഉത്തരവ് സമ്പാദിച്ചു നല്‍കിയെന്നും ഇതില്‍ പണം കൈപ്പറ്റിയെന്നും കാര്‍ത്തിക്കെതിരെ കേസുണ്ട്.


ചിദംബരം ധനമന്ത്രിയായിരുന്നപ്പോഴാണ് മകന്‍ ഇത്തരത്തില്‍ ്‌ചെയ്തതെന്ന് സിബിഐ കണ്ടെത്തി.


തന്നേയും കുടുംബത്തേയും രാഷ്ട്രീയമായി വേട്ടയാടുകയാണെന്നും സിബിഐ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ തന്റേയും കുടുംബത്തെയും പിഡീപ്പിക്കുകയാണൈന്നും കാണിച്ച് കഴിഞ്ഞ ദിവസം പി ചിദംബരം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ