General News

ത്രിപുര ബിജെപി പിടിച്ചെടുക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങളും

Tue, Feb 27, 2018

Arabianewspaper 494
ത്രിപുര ബിജെപി പിടിച്ചെടുക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങളും


ത്രിപുരയിലെ 25 വര്‍ഷത്തെ ഇടത് ഭരണത്തിന് അവസാനമാകുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. നേരത്തെ, അഭിപ്രായ വോട്ടെടുപ്പിലും ബിജെപിക്ക് മേല്‍ക്കൈ ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.


ബിജെപിക്ക് ആകെയുള്ള 60 സീറ്റുകളില്‍ 35 -45 സീറ്റുകള്‍ വരെ ബിജെപി നേടുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. സിപിഎമ്മിന് ഇക്കുറി 15-20 വരെയുള്ള സീറ്റുകളായിരിക്കും ലഭിക്കുക. എന്നും പറയുന്നു. എന്നാല്‍, സി വോട്ടര്‍ ന്ടത്തിയ എക്‌സിറ്റ് പോളില്‍ ബിജെപി 32 സീറ്റും, സിപിഎമ്മിന് 26 സീറ്റും കോണ്‍ഗ്രസിന് രണ്ടു സീറ്റും ലഭിക്കുമെന്നും തൂക്കു സഭയായിരിക്കും ചിലപ്പോള്‍ ഉണ്ടാകുക എന്നും പ്രവചിക്കുന്നു.


കഴിഞ്ഞ തവണ 50 സീറ്റുകളിലാണ് സിപിഎം വിജയിച്ചിരുന്നത്. അതേസമയം, ബിജെപിക്ക് ഒരു സീറ്റു പോലും കഴിഞ്ഞ തവണ ലഭിച്ചിരുന്നില്ല.


ആക്‌സിസ് -മൈ ഇന്ത്യയുടെ പ്രവചനമനുസരിച്ച് ബിജെപിക്ക് 50 സീറ്റുവരെ ലഭിക്കാമെന്നും പറയുന്നു. പത്തില്‍ താഴെ സീറ്റിലേക്ക് സിപിഎം പോയാലും അത്ഭുതപ്പെടേണ്ടതില്ലെന്നും ആക്‌സിസ് -മൈഇന്ത്യ പറയുന്നു.


നാഗാലാന്‍ഡില്‍ ബിജെപിയും എന്‍ഡിഡിപിയും ഭരണത്തില്‍ വരുമെന്ന് ന്യൂസ,് എക്‌സ് പ്രവചിക്കുന്നു. ബിജെപിക്ക് 27-32 സീറ്റുവരെ ലഭിക്കുമെന്നും എന്‍പിഎഫിന് 20-26 സീറ്റുകളും കോണ്‍ഗ്രസിന് 0-2 വരെ സീറ്റുകളും ലഭിക്കുമെന്നും പ്രവചിക്കുന്നു.


മേഘാലയയിലും ബിജെപിക്ക് മേല്‍ക്കൈ ലഭിക്കുമെന്നും 60 അംഗ സഭയില്‍ ഭൂരിപക്ഷം നേടി ബിജെപി അധികാരത്തില്‍ വരുമെന്നും കോമന്‍ഗ്രസിന് 20 സീറ്റുമാത്രമെ ലഭിക്കുകയുള്ളുവെന്നും ന്യൂസ് എക്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ