General News

23 രാജ്യങ്ങളുടെ നാവികാഭ്യാസ പ്രകടനത്തിന് മാലിദ്വീപ് ഇല്ല

Tue, Feb 27, 2018

Arabianewspaper 369
23 രാജ്യങ്ങളുടെ നാവികാഭ്യാസ പ്രകടനത്തിന് മാലിദ്വീപ് ഇല്ല

ഇന്ത്യ ആതിഥ്യം ആരുളുന്ന 23 രാജ്യങ്ങള്‍ പങ്കെടുക്കുന്ന നാവികാഭ്യാസ പ്രകടനത്തില്‍ പങ്കെടുക്കുന്നതിനുള്ള ക്ഷണം മാലിദ്വീപ് നിരാകരിച്ചു. രാജ്യത്ത് അടിയാന്തരവസ്ഥയും മറ്റു രാഷ്ട്രീയ സാഹചര്യങ്ങളും കണക്കിലെടുത്താണ് മാലിദ്വീപ് ഇന്ത്യയുടെ ക്ഷണം നിരാകരിച്ചത്.


മിലന്‍ എന്നു പേരിട്ട് നടത്തുന്ന നാവികാഭ്യാസ പ്രകടനമാണ് അടുത്തമാസം നടക്കുന്നത്. എട്ടു ദിവസമാണ് നാവികാഭ്യാസ പ്രകടനം നടത്തുന്നത്.


രണ്ടു വര്‍ഷം കൂടുന്തോറും നടക്കുന്ന നാവികാഭ്യാസ പ്രകടനമാണ് ഇത്. ഓസ്‌ട്രേലിയ, മലേഷ്യ, മൗറീഷ്യസ്,. മ്യാന്‍മര്‍, ന്യുസിലാന്‍ഡ്,.ഒമാന്‍ ഇന്തോനേഷ്യ, ബംഗ്ലാദേശ്, ബ്രൂണേ, കംബോഡിയ ഈസ്റ്റ് തിമൂര്‍, കെനിയ, മൊസാംബിക്, പപുവ ന്യു ഗിനിയ, ഫിലിപ്പൈന്‍സ്, സീഷെല്‍സ്, സിംഗപ്പൂര്‍, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, താന്‍സാനിയ, തായ് ലാന്‍ഡ്, വിയറ്റ്‌നാം. എന്നീ രാജ്യങ്ങളാണ് നാവികാഭ്യാസ പ്രകടനത്തില്‍ പങ്കെടുക്കുന്നത്. ഇതിനു മുമ്പ് നടന്ന നാവികാഭ്യാസ പ്രകടനത്തില്‍ മാലിദ്വീപ് പങ്കെടുത്തിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ