General News

ശ്രീദേവിയുടെ സംസ്‌കാരം ബുധനാഴ്ച 3.30 ന്

Tue, Feb 27, 2018

Arabianewspaper 479
ശ്രീദേവിയുടെ സംസ്‌കാരം ബുധനാഴ്ച 3.30 ന്

അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ മൃതദേഹം ഇന്നു രാത്രി പതിനൊനെന്നോടെ മുംബൈയിലെ അന്ധേരിയിലെ വസതിയില്‍ എത്തിക്കും. പൊതു ദര്‍ശനത്തിന് വെ.യ്ക്കുന്ന മൃതദേഹം ബുധനാഴ്ച ഉച്ചക്ക് 3.30 ഓടെ സംസ്‌കരിക്കും.


മൃതദേഹം പൊതു ദര്‍ശനത്തിന് വെയ്ക്കുന്നത് ബുധനാഴ്ച രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് 12.30 വരെയായിരിക്കും. അന്ധേരി വെസ്റ്റിലെ സ്‌പോര്‍ട്‌സ് ക്ലബ് ഓഡിറ്റോറിയത്തിലായിരി്ക്കും പൊതു ദര്‍ശനത്തിന് വെയ്ക്കുക.


ഉച്ചക്ക് രണ്ടിന് മതൃദേഹം പവന്‍ഹാന്‍സിലേക്ക് ആരംഭിക്കും വിലെ പാര്‌ലെയിലെ സേവാ സമാജ് ശ്മശാനത്തില്‍ 3.30 ന് സംസ്‌കാരം നടക്കുമെന്നും ബന്ധുക്കള്‍ അറിയിച്ചു,.


ശ്രീദേവിയുടെ മരണത്തില്‍ നേരിട്ടും അല്ലാതെയും അനുശോചനം അറിയിക്കുകയും തങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുകയും ചെയ്ത ഏവര്‍ക്കും ദുബായില്‍ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിച്ച ദുബായ് അധികൃതര്‍ക്കും ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ക്കും കപൂര്‍ കുടുംബം കൃതജ്ഞത അറിയിച്ചു,.

Tags : Sridevi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ