General News

ശ്രീദേവിയുടെ മരണത്തില്‍ ദുരുഹതയില്ലെന്ന് ദുബായ് പബ്ലിക് പ്രോസിക്യുഷന്‍

Tue, Feb 27, 2018

Arabianewspaper 496
ശ്രീദേവിയുടെ മരണത്തില്‍ ദുരുഹതയില്ലെന്ന് ദുബായ് പബ്ലിക് പ്രോസിക്യുഷന്‍

ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തില്‍ ദുരുഹതയില്ലെന്നും മരണം അപകടമാണെന്നും കണ്ടെത്തിയതായി ദുബായ് പബ്ലിക് പ്രോസിക്യുഷന്‍. ഇതിനെ തുടര്‍ന്ന് മൃതദേഹം വിട്ടു നില്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ദുബായ് പോലീസിനെ ഉദ്ധരിച്ച് ദുബായി മീഡിയ ഓഫീസ് ട്വീറ്റ് ചെയ്തു.


ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷത്തില്‍ കുറ്റകരമായ യാതൊന്നും കണ്ടെത്തിയില്ല. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസ കോശത്തില്‍ വെള്ളം കയറിയാണ് മരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.


ഇതിനെ തുടര്‍ന്ന് നടത്തിയ രാസപരിശോധനയിലും മരണകാരണമായ മറ്റൊന്നും കണ്ടെത്തിയില്ല. രക്തത്തില്‍ കണ്ട ആള്‍ക്കഹോളിന്റെ അംശം നേരിയതോതില്‍ മാത്രമായിരുന്നു,.


ഇത് വീര്യം കുറഞ്ഞ വൈന്‍ പോലുള്ള മദ്യം ഉപയോഗിച്ചതു കൊണ്ടായിരിക്കും. ശീദേവി ബോധ രഹിതമായി ബാത്ത് ടബ്ബില്‍ വീണതാകാം എന്നും തലയടിച്ച് വീണപ്പോള്‍ ബാത്ത് വെളളം നിറച്ച ബാത്ത് ടബ്ബിലേക്ക് മറിഞ്ഞു വീണതാകാമെന്നും കണ്ടെത്തിയിട്ടുണ്ട്.


ബാത്ത് റൂമില്‍ നിന്നും പതിനഞ്ച് മിനിട്ടോളം കഴിഞ്ഞിട്ടും പുറത്തു വരാത്തതിനെ തുടര്‍ന്ന് താന്‍ മുട്ടി വിളിച്ചെന്ന ഭര്‍ത്താവ് ബോണി കപൂറിന്റെ മൊഴി ശരിവെയ്ക്കുന്നതാണ് ഹോട്ടല്‍ ലോബിയില്‍ നിന്നും ജീവനക്കാരില്‍ നിന്നും ലഭിക്കുന്ന വിവരം. ബാത്ത് റും അകത്ത് നിന്നും പൂട്ടി ആള്‍ അകത്തു പെട്ടു എന്നറിപ്പിനെ തുടര്‍ന്ന ജീവനക്കാരന്‍ എത്തി ബലം പ്രയോഗിച്ച് വാതില്‍ തുറക്കുകയായിരുന്നുവെന്നതും ഇതോടെ ബാത്ത് റൂമിനകത്ത് നിന്ന് പൂട്ടിയ നിലയിലായതിനാല്‍ മറ്റു സംശയങ്ങള്‍ ഉയരുന്നില്ലെന്നും പോലീസ് കരുതുന്നു.


ബോധരഹിതയായി ബാത്ത് ടബ്ബില്‍ വീണശേഷം ശ്വാസകോശത്തില്‍ വെള്ളം കയറിയുള്ള അപകടമരണമെന്നാണ് തെളിഞ്ഞതായും മറ്റൊരു ദുരുഹതയും ഇപ്പോള്‍ ഇല്ലെന്നും ദുബായ് പബ്ലിക് പ്രോസിക്യുഷനെ ഉദ്ധരിച്ചു ദുബായ്ി മീഡിയ ഓഫീസ് ട്വീറ്റ് ചെയ്തു. ഇതോടെ ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ബര്‍ദുബായി പോലീസില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം അവസാനിപ്പിച്ചതായും അറിയിപ്പില്‍ പറയുന്നു.



Tags : Sridevi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ