General News

ശീദേവിയുടെ മൃതദേഹം മുംബൈയിലേക്ക് കൊണ്ടുപോയി

Tue, Feb 27, 2018

Arabianewspaper 414
ശീദേവിയുടെ മൃതദേഹം മുംബൈയിലേക്ക് കൊണ്ടുപോയി

ബോളിവുഡ് നടി ശ്രീദേവിയുടെ മൃതദേഹം മുംബൈയിലേക്ക് കൊണ്ടുപോയി. നേരത്തെ, മൃതദേഹം വിട്ടു നല്‍കുന്നതിന് തടസമില്ലെന്ന് പബ്ലിക് പ്രോസിക്യുഷന്‍ അറിയിക്കുകയും ഇതിനുള്ള അനുമതി പത്രം നല്‍കുകയും ചെയ്തതോടെയാണ് തടസങ്ങള്‍ നീങ്ങിയത്.


കേസ് അന്വേഷണം അവസാനിപ്പിച്ചതായും മരണത്തില്‍ ദുരുഹതയില്ലെന്നും ദുബായ് പബ്ലിക് പ്രോസിക്യുഷന്‍ അറിയിച്ചു. ഇതോടെ ശ്രീദേവിയുടെ മരണം സംബന്ധിച്ച എല്ലാ ദുരുഹതകള്‍ക്കും അവസാനമായി.


ഭര്‍ത്താവ് ബോണി കപൂറില്‍ നിന്നും മൊഴി  എടുത്ത ശേഷം ബോണിയെ മുംബൈയിലേക്ക് മടങ്ങാന്‍ പോലീസ് അനുവദിച്ചു. ബോണി കപൂറിന്റെ ആദ്യ ഭാര്യയിലെ മകനും ബോളിവുഡ് നടനുമായ അര്‍ജുന്‍ കപൂറും ദുബായിയില്‍ എത്തിയിരുന്നു.


മൊഹ്‌സീനയിലുള്ള കേന്ദ്രത്തില്‍ വെച്ച് എംബാം ചെയ്ത മൃതദേഹം ഉച്ചകഴിഞ്ഞ് 6 മണി.യോടെയാണ് വിമാനത്താവളത്തില്‍ എത്തിയത്. റി.ലയന്‍സ് ഉടമ അനില്‍ അംബാനിയുടെ ഉടമസ്ഥതിയിലുള്ള സ്വകാര്യ വിമാനത്തിലാണ് മൃതദേഹം മുംബൈയിലേക്ക് കൊണ്ടുപോയത്.


Tags : Sridevi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ