General News

മധുവിന്റെ കൊലപാതകം ; സെക്രട്ടറിയേറ്റിനു മുന്നില്‍ എന്‍ഡിഎയുടെ കൈകെട്ടി മനുഷ്യ ചങ്ങല

Tue, Feb 27, 2018

Arabianewspaper 474
മധുവിന്റെ കൊലപാതകം ; സെക്രട്ടറിയേറ്റിനു മുന്നില്‍ എന്‍ഡിഎയുടെ കൈകെട്ടി മനുഷ്യ ചങ്ങല

അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് പട്ടിക ജാതി വര്‍ഗ ക്ഷേമ മന്ത്രി എകെ ബാലന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഡിഎയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റ് നടയില്‍ കൈകള്‍ കൂട്ടിക്കെട്ടി മനുഷ്യചങ്ങല തീര്‍ത്തു.


മധുവിന്റെ കൊലപാതകത്തില്‍ഡ സര്‍ക്കാര്‍ അന്വേഷണങ്ങളില്‍ കാട്ടുന്ന അലംഭാവത്തിലും പ്രതിഷേധിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ സെക്രട്ടറിയേറ്റ് നടയില്‍ നടത്തുന്ന ഉപവാസ സമരത്തിന് മുന്നോടിയായാണ് മധുവിനെ കെട്ടിയിട്ടതു പോലെ കൈകള്‍ ബന്ധിച്ച് പ്രതിഷേധം നടത്തിയത്.


ഒ രാജഗോപാല്‍ എംഎല്‍എ, എന്‍ഡിഎ നേതാക്കാളയ സി കെ ജാനു, പിസി തോമസ്, എംടി രമേശ് തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ അണിചേര്‍ന്നു.

Tags : Attappadi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ