General News

മരണത്തില്‍ 100 ശതമാനം വ്യക്തത വരുത്തിയ ശേഷം മൃതദേഹം വിട്ടുനല്‍കും

Tue, Feb 27, 2018

Arabianewspaper 651
മരണത്തില്‍ 100 ശതമാനം വ്യക്തത വരുത്തിയ ശേഷം മൃതദേഹം വിട്ടുനല്‍കും

ബോളിവുഡ് നടി ശ്രീദേവിയുടെ മരണം നടന്ന് മൂന്നാം ദിവസമായിട്ടും മൃതദേഹം കൈമാറുന്നത് വൈകുന്നു. എന്നാല്‍, ഇതില്‍ കാലതാമസം ഉണ്ടെന്ന് കരുതുക വയ്യെന്നും ദുബായ് പോലീസ് അധികൃതര്‍ സാധാരണ ഇത്തരം കേസുകളില്‍ മൂന്നു ദിവസത്തിലേറെ സമയം എടുത്താണ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് പറയുന്നു.


മൃതദേഹം ഇന്നു തന്നെ കൈമാറാനും തുടരന്വേഷണം നടത്താനുമാണ് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ ആലോചിക്കുന്നത്. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലവും മറ്റും ലഭിച്ചു കഴിഞ്ഞ സ്ഥിതിക്ക് ശ്രീദേവിയുടെ മൃതദേഹം ഇനിയും ദുബായില്‍ സൂക്ഷിച്ചു വെയ്‌ക്കേണ്ടതില്ലെന്നാണ് പ്രോസിക്യുഷന്‍ കരുതുന്നത്. എന്നാല്‍, ഭര്‍ത്താവ് ബോണി കപൂറിനെ ഒപ്പം വിട്ടയ്‌ക്കേണ്ടി വരുമെന്നതിനാലാണ് ഇപ്പോള്‍ ഇതിനുള്ള ക്ലിയറന്‍സ് വൈകുന്നത്. മരണത്തില്‍ വ്യക്തത വരും വരെ കാത്തിരിക്കാന്‍ തയ്യാറാണെന്ന സൂചനയാണ് ഭര്‍ത്താവ് ബോണികപൂര്‍ നല്‍കിയത്.


മരണം സംബന്ധിച്ച വ്യക്തത 100 ശതമാനവും കൈവരിച്ച ശേഷം മാത്രമെ മൃതദേഹം കൈമാറുകയുളളുവെന്ന് ദുബായ് പോലീസ് പറയുന്നു.


ദുബായ് പോലീസ് കേസ് പബ്ലിക് പ്രോസിക്യുഷന് കൈമാറിയത് കുടുതല്‍ അന്വേഷണത്തിന് വേണ്ടിയാണ്. കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പ്രോസിക്യുഷന് കൈമാറിയത് നിയമപരമായ തടസങ്ങള്‍ എല്ലാം നീക്കാനും കൂടിയാണ്.


ഫോറന്‍സിക് റിപ്പോര്‍്ട്ടും മറ്റും വിശദമായി പരിശോധിക്കാനിരിക്കുന്നതെയുള്ളു. ഇന്ത്യയിലേക്ക് കൊണ്ടുപോയാല്‍ പിന്നെ മൃതദേഹം വീണ്ടും പോസ്റ്റ് ാേര്‍ട്ടം നടത്തുകയൊന്നും സാധ്യമല്ലെന്നതിനാലാണ് രാസപരിശോധനാ ഫലം ലഭിച്ച ശേഷം മരണ കാരണം വ്യക്തമായെങ്കിലും കുടുതല്‍ പരിശോധനയ്ക്കായി സൂക്ഷിച്ചിരിക്കുന്നത്.


ദുബായ് പബ്ലിക് പ്രോസിക്യുഷന്റെ ക്ലിയറന്‍സ് ലഭിച്ച ശേഷം മാത്രമെ മൃതദേഹം എംബാം ചെയ്യാനായി മുഹ്‌സൈനയിലേക്ക് കൊണ്ടു പോകു. ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച രാവിലെയും ഇതിനായി ശ്രമം തുടരുകയാണ്.


പോലീസും ഫോറന്‍സികും മറ്റും അധിക സമയം ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ദുബായ് പ്രോസിക്യുഷന്‍ വിഭാഗം അറിയിക്കുന്നത്. ശ്രീദേവി മരിച്ചത് ബാത്ത് ടബ്ലിലെ വെള്ളത്തില്‍ മുങ്ങി ശ്വാസം മുട്ടിയാണെന്ന് കണ്ടെത്തിയിട്ടുണ്ട് ശരിരത്തിലെ ആല്‍ക്കഹോളിന്റെ അംശം ബോധക്ഷയം ഉണ്ടാക്കാന്‍ മാത്രമുള്ള അളവിലാണോ എന്നും പരിശോധിക്കും. മരണ സമയത്ത് കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് ബോണി കപൂറില്‍ നിന്നും കഴിഞ്ഞ ദിവസം വിശദമായ മൊഴി എടുത്തിരുന്നു.


ശ്രീദേവി താമസിച്ചിരുന്ന സബീലിലെ ജുമൈറ എമിറേറ്റ്‌സ് ടവേഴ്‌സ് ഹോട്ടലിലെ 2201 ാം നമ്പര്‍ മുറി പോലീസ് വിശദമായി പരിശോധിച്ചു. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

Tags : Sridevi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ