General News

നാഗാലാന്‍ഡിലും മേഘാലയയിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു

Tue, Feb 27, 2018

Arabianewspaper 421
നാഗാലാന്‍ഡിലും മേഘാലയയിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു

സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നാഗാലാന്‍ഡിലും മേഘാലയിലും പുരോഗമിക്കുന്നു. രാവിലെ പത്തു മണി വരെ ഇരു സംസ്ഥാനങ്ങളിലും ഭേദപ്പെട്ട പോളിംഗാണ് രേഖപ്പെടുത്തിയത്. നാഗാലാന്‍ഡില്‍ 17 ശതമാനവും മേഘാലയയില്‍ 23 ശതമാനവും പോളിംഗാണ് രേഖപ്പെടുത്തിയത്.


60 അംഗ നിയമസഭയിലേക്കാണ് ഇരു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നത്. നാഗാലാന്‍ഡില്‍ എന്‍ഡിപിപി നേതാവ് നെയിഫു റിയോ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനാലും മേഘാലയയില്‍ എന്‍സിപി സ്ഥാനാര്‍ത്ഥി എന്‍ സംഗ്മ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതിനാലും 59 സീറ്റുകളിലേക്കാണ് ഇരു സംസ്ഥാനങ്ങളിലും ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.


കോണ്‍ഗ്രസ്-ബിജെപി നേര്‍ക്കു നേര്‍ പോരാട്ടമാണ് ഈ രണ്ടു സംസ്ഥാനങ്ങളിലും നടക്കുന്നത്. പ്രാദേശിക പാര്‍ട്ടികളുമായി സഖ്യത്തിലേര്‍പ്പെട്ടാണ് മേഘാലയയിലും നാഗാലാന്‍ഡിലും ബിജെപി പോരാടുന്നത്.


മേഘാലയയില്‍ കോണ്‍ഗ്രസ് ഭരണത്തെ നയിക്കുന്ന മുഖ്യമന്ത്രി മുകള്‍ സംഗ്മയ്ക്ക് കനത്ത വെല്ലുവിളിയാണ് ബിജെപി ഉയര്‍ത്തുന്നത്. നാഗാലാന്‍ഡില്‍ ഭരണ കക്ഷിയായ നാഗാലാന്‍ഡ് പിപ്പീള്‍സ് പാര്‍ട്ടിയെ എതിരിടുന്നത് ബിജെപി ഉള്‍പ്പെടുന്ന എന്‍ഡിപിപി സഖ്യത്തെയാണ്. രണ്ടിടത്തും ഭരണം പിടിച്ചെടുക്കുമെന്നാണ് ബിജെപിയുടെ നേതാക്കളുടെ അവകാശ വാദം. 60 ല്‍ 40 സീറ്റുകളില്‍ എന്‍ഡിഡിപിയും 20 സീറ്റുകളില്‍ ബിജെപിയുമാണ് മത്സ,രിക്കുന്നത്.


മേഘാലയയില്‍ ബിജെപി 60 ല്‍ 47 ഇടത്തും സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ഒറ്റയ്ക്കാണ് പോരാട്ടം. അതേസമയം, ബിജെപിയുടെ മണിപ്പൂരിലെ സഖ്യ കക്ഷികൂടിയായ എന്‍പിപിയും യുഡിപിയും നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സില്‍ പങ്കാളികളായിട്ടും ഇവിടെ വേറിട്ട് മത്സരിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും ജനങ്ങളെ കബളിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.


എന്നാല്‍, എന്‍ ഇഡി എ സഖ്യം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് വേണ്ടി ഉണ്ടാക്കിയ വേദിയാണെന്നാണ് ബിജെപിയുടെ വിശദികരണം.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ