General News

അമിത് ഷായ്ക്ക് മുന്നില്‍ കര്‍ഷകരുടെ ചോദ്യശരങ്ങള്‍ , കര്‍ഷകനില്‍ നിന്നും സംഘാടകര്‍ മൈക്ക് പിടിച്ചു വാങ്ങി

Tue, Feb 27, 2018

Arabianewspaper 352
അമിത് ഷായ്ക്ക്  മുന്നില്‍ കര്‍ഷകരുടെ കടുത്ത  ചോദ്യശരങ്ങള്‍

കര്‍ണാടകയില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി കര്‍ഷകരുമായി സംവാദത്തിനെത്തിയ ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ ചോദ്യശരങ്ങള്‍ക്കു മുന്നില്‍ കുഴങ്ങി.


ആയിരത്തോളം കര്‍ഷകാരാണ് അമിത് ഷായുമായി സംവാദത്തിന് എത്തിയത്. കര്‍ഷക പ്രതിനിധികള്‍ ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങിയതോടെ ഉത്തരം മുട്ടുന്ന അവസ്ഥയിലായി അമിത് ഷാ..


കര്‍ഷകരെ അവഗണിക്കുന്ന കേന്ദ്ര സര്‍ക്കാരിനെ കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നു. ചോദ്യം ചോദിക്കാന്‍ ചിലരെ മാത്രമെ അനുവദിച്ചുള്ളു. ചോദിക്കാന്‍ മൈക്ക് വാങ്ങിയ ഒരാളില്‍ നിന്ന് സംഘാടകര്‍ മൈക്കു പിടിച്ചു വാങ്ങി. .


കോടികളുടെ കോര്‍പറേറ്റ് കടം എഴുതിതള്ളുന്നവര്‍ കാര്‍ഷിക ലോണുകള്‍ എഴുതി തള്ളാത്തത് എന്തെന്നായിരുന്നു ചോദ്യം. കര്‍ഷകരാണ് നിങ്ങള്‍ക്ക് വോട്ടു നല്‍കിയത് എന്ന് മറക്കരുതെന്നും ഒരു കര്‍ഷകന്‍ പറഞ്ഞു.


എന്നാല്‍, കോര്‍പറേറ്റ് കടങ്ങള്‍ എഴുതി തള്ളിയിട്ടില്ലെന്നും ഇവ തിരിച്ചു പിടിക്കുകയാണ് മോഡി സര്‍ക്കാര്‍ ചെയ്തതെന്നും അടുത്തിടെ നടന്ന ബാങ്ക് വായ്പ തട്ടിപ്പും ഇതിന് മോഡി സര്‍ക്കാര്‍ സ്വീകരിച്ച കര്‍ശന നടപടികളും കാണാതെ പോകരുതെന്നും വന്‍കിട കോര്‍പറേറ്റുകളുടെ ശതകോടികളുടെ വസ്തുവകകള്‍ സര്‍ക്കാര്‍ കണ്ടുകെട്ടിയെന്നും അമിത് ഷാ പറഞ്ഞു.


കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയത് ബിജെപി ഭരിക്കുന്ന യുപിയിലും മഹാരാഷ്ട്രയിലുമാണ്. കര്‍ണാടകയില്‍ അധികാരത്തില്‍ എത്തിയാല്‍ ഇവിടുത്തെ കര്‍ഷകരുടെ ലോണുകളും എഴുതിത്തള്ളുമെന്ന വാഗ്ദാനവും അമിത് ഷാ നല്‍കി.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ