General News

സൗദി സായുധ സേനയില്‍ ഉടച്ചു വാര്‍ക്കല്‍

Tue, Feb 27, 2018

Arabianewspaper 535
സൗദി സായുധ സേനയില്‍ ഉടച്ചു വാര്‍ക്കല്‍

സൗദി അറേബ്യയുടെ സായുധ സേന മേധാവിയോട് വിരമിക്കാന്‍ ഭരണ കൂടം ആവശ്യപ്പെട്ടു. സൈനിക മേധാവി ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സ്ഥാന ചലനം സംഭവിച്ചിട്ടുണ്ട്.


സൗദി അറേബ്യയുടെ കരസേനയുടേയും വ്യോമസേനയുടെയും സംയുക്ത മേധാവിയായ ജനറല്‍ അബ്ദുള്‍ റഹ്മാന്‍ ബിന്‍ സലെ അല്‍ ബനിയാനെയാണ് പുറത്താക്കിയത്. സൗദി പ്രസ് ഏജന്‍സി ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തു.


ഫയദ് അല്‍ റുവാലിയെ പുതിയ സേനാ മേധാവിയായി നിയമിതനായി. സൈനിക തലത്തില്‍ വന്‍ അഴിച്ചു പണിയാണ് സൗദി ഭരണാധികാരി അബ്ദുള്ള രാജാവ് നടത്തിയത്.


യെമനില്‍ ഹൂത്തികളുമായി നടക്കുന്ന യുദ്ധത്തിനെ തുടര്‍ന്നാണ് സായുധ സേനയില്‍ അഴിച്ചു പണി നടത്തിയതെന്ന് സൂചനയുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ