General News

ബോണി കപൂറിനെ മൂന്നര മണിക്കൂര്‍ ചോദ്യം ചെയ്തു

Tue, Feb 27, 2018

Arabianewspaper 369
ബോണി കപൂറിനെ മൂന്നര മണിക്കൂര്‍ ചോദ്യം ചെയ്തു

ബോളിവുഡ് നടി ശ്രീദേവിയുടെ മരണം സംബന്ധിച്ച വ്യക്തത വരുത്താന്‍ ഭര്‍ത്താവ് ബോണി കപൂറിന്റെ മൊഴി എടുത്തു. മൂന്നര മണിക്കൂറോളം അദ്ദേഹത്തെ ചോദ്യം ചെയ്തു. മരണം സംബന്ധിച്ച അന്വേഷണത്തില്‍ സഹകരിക്കാനാവാശ്യപ്പെട്ടാണ് പോലീസ് സിഐഡി വിഭാഗം ബോണികപൂറിനെ വിളിപ്പിച്ചത്.


കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ബര്‍ദുബാ.യി പോലീസ് സ്റ്റേഷനില്‍ എത്തിയ ബോണി കപൂറില്‍ നിന്നും മൊഴി രേഖപ്പെടുത്തിയ ശേഷം രാത്രിയോടെ അദ്ദേഹത്തെ വിട്ടയച്ചു,.


ബോണി കപൂറിന്റെ ടെലിഫോണ്‍ രേഖകള്‍ പോലീസ് പരിശോധിച്ചു. വിവാഹ ആവശ്യത്തിന് യുഎഇയില്‍ എത്തിയ ശ്രീദേവിയും കുടുംബവും വിവാഹ ശേഷം റാസല്‍ ഖൈമയില്‍ നിന്നും ദുബായില്‍ എത്തി.


തുടര്‍ന്ന ബോണി കപൂറും മകളും മുംബൈയിലേക്ക് തിരിച്ചു പോയി. മൂത്തമകളും നടിയുമായ ജാന്‍വിയ്ക്ക് വേണ്ടി വസ്ത്രങ്ങള്‍ വാങ്ങാന്‍ ശ്രീദേവി ദുബായില്‍ തങ്ങി.


രണ്ടു ദിവസത്തിനുള്ളില്‍ ബോണി കപൂര്‍ മടങ്ങിയെത്തി. ഭാര്യക്ക് സര്‍പ്രൈസ് ഡിന്നര്‍ ഒരുക്കിയിരുന്നു. ഇതു പറയാനായി ഹോട്ടല്‍ മുറിയില്‍ എത്തിയപ്പോള്‍ ശ്രീദേവി ഉറങ്ങുകയായിരുന്നു. തുടര്‍ന്ന കുളിച്ചു വരാമെന്ന് പറഞ്ഞ് ബാത്ത് രൂമിലേക്ക് പോയി പതിനഞ്ചു മിനിട്ടു കഴിഞ്ഞുംവരാതയായപ്പോള്‍ താന്‍ ഡോറില്‍ മുട്ടിവിളിച്ചെന്നും പ്രതികരണം ലഭിക്കാതെ വന്നപ്പോള്‍ അകത്തും നിന്നും അടച്ചിട്ട വാതില്‍ ബലമായി പൊളിച്ച് അകത്തു കയാറിയെന്നും അപ്പോള്‍ ബാത്ത് ടബിലെ വെള്ളത്തില്‍ ബോധരഹിതയായി കിടക്കുന്ന ശ്രീദേവിയെ കണ്ടെന്നും ബോണി മൊഴി നല്‍കി.


ശ്രീദേവിയ്ക്ക് പ്രാഥമിക ശ്രൂശ്രൂഷ നല്‍കാന്‍ ശ്രമിച്ചെന്നും പരാജയപ്പെട്ടപ്പോള്‍ അടുത്ത സുഹൃത്തിനെ വിളിച്ച് സംസാരിച്ചുവെന്നും തുടര്‍ന്ന പോലീസില്‍ അറിയിക്കുകയുമായിരുന്നതായി ബോണി മൊഴി നല്‍കി.


ശ്രീദേവിയുടെ രക്തത്തില്‍ ആള്‍ക്കഹോളിന്റെ അംശങ്ങള്‍ കണ്ടെത്തിയതും പോലീസ് അന്വേഷിക്കുന്നുണ്ട്. മുറിയിലോ മറ്റോ മദ്യം ഉണ്ടായിരുന്നുവോ എന്നും ഹോട്ടലില്‍ നിന്ന് മദ്യം വരുത്തിയിരുന്നോ എന്നും മുമ്പ് വിവാഹ സല്‍ക്കാരത്തിന് ചെന്നപ്പോള്‍ അവിടെ നിന്നും മദ്യം ലഭിച്ചിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.


ശ്രീദേവി ഏതെങ്കിലും രോഗത്തിന് മരുന്നു കഴിച്ചിരുന്നോ എന്നും ഇതില്‍ ആല്‍ക്കഹോളിന്റെ അംശം ഉണ്ടായിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.


ദുബായ് പോലീസ് കേസ് അന്വേഷണം പ്രോസിക്യൂട്ടര്‍ക്ക് കൈമാറിയതിനാല്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന. ശ്രീദേവിയുടെ മൃതദേഹം തിരിച്ച് ഇന്ത്യയിലേക്ക് അയയ്ക്കുന്ന കാര്യത്തില്‍ കാല താമസം വരുന്നത് ബന്ധുക്കള്‍ക്കും ആരാധകര്‍ക്കും ഇന്ത്യന്‍ കോണ്‍സുലേറ്റിനും ആലോസരമായെങ്കിലും അന്വേഷണവുമായി സഹകരിക്കണമെന്ന പോലീസ് അഭ്യര്‍ത്ഥനയെ തുടര്‍ന്ന് നടപടികള്‍ക്കായി കാത്തിരിക്കാം എന്ന നിലപാടിലാണ് ഇവര്‍,.

Tags : Sridevi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ