General News

നിയമ സഭ ബഹളത്തില്‍ മുങ്ങി, ഇന്നും പിരിഞ്ഞു

Tue, Feb 27, 2018

Arabianewspaper 280
നിയമ സഭ ബഹളത്തില്‍ മുങ്ങി, ഇന്നും പിരിഞ്ഞു

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ രണ്ടാം ദിവസവും പ്രവര്‍ത്തികള്‍ ഒന്നും നടത്താതെ പിരിഞ്ഞു. ശുഹൈബ്, മധു, സഫീര്‍ വധങ്ങളെ കുറിച്ച് സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.


കഴിഞ്ഞ ദിവസം സ്പീക്കറുടെ മുഖം മറച്ച് ബാനര്‍ പിടിച്ചതിനെതിരെ അംഗങ്ങളെ ശാസിക്കുകയും താക്കീതു നല്‍കുകയും ചെയ്ത പി ശ്രീരാമകൃഷ്ണന്റെ വാക്കുകളെ ധിക്കരിച്ച് ഇന്നും പ്രതിപക്ഷം സഭയില്‍ നടുത്തളത്തില്‍ ഇറങ്ങി. ബാനര്‍ സ്പീക്കറുടെ മുന്നില്‍ ഉയര്‍ത്തി.


ഇത് ജനാധിപത്യ വിരുദ്ധ നടപടിയാണെന്ന് സ്പീക്കര്‍ റൂളിംഗ് നല്‍കി. പ്രതിപക്ഷ നേതവ് അംഗങ്ങളെ പറഞ്ഞ് മനസിലാക്കണമെന്നും സ്പീക്കര്‍ പറഞ്ഞു, എന്നാല്‍, ബാനറുകളും പ്ലകാാര്‍ഡുകളുമായി കൂടുതല്‍ പ്രതിപക്ഷാംഗങ്ങള്‍ എത്തി സ്പീക്കറുടെ ഡയസു വളഞ്ഞു. സ്പീക്കര്‍ അംഗങ്ങളെ കടുത്ത ഭാഷയില്‍ ശാസിച്ചു കൊണ്ടേയിരുന്നു. എന്നാല്‍, പ്രതിപക്ഷം ഇതൊന്നും ചെവകൊണ്ടില്ല.


സഭ പത്തു മിനിട്ട് നിര്‍ത്തി വെച്ചശേഷം വീണ്ടും ആരംഭിച്ചെങ്കിലും ബഹളം തുടര്‍ന്നതിനാല്‍ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പ്ീക്കര്‍ അറിയിച്ചു.

Tags : Assembly 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ