General News

രാജ്യത്തെ നിയമവ്യവസ്ഥകള്‍ കര്‍ദ്ദിനാളിന് ബാധകമല്ലെ- ഹൈക്കോടതി

Mon, Feb 26, 2018

Arabianewspaper 392
രാജ്യത്തെ നിയമവ്യവസ്ഥകള്‍ കര്‍ദ്ദിനാളിന് ബാധകമല്ലെ- ഹൈക്കോടതി


സഭാവസ്തുക്കള്‍ വിറ്റകേസില്‍ വാദം കേള്‍ക്കുന്ന ഹൈക്കോടതി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അഭിഭാഷകന്റെ വാദങ്ങളെ ഖണ്ഡിച്ചു, കര്‍ദ്ദിനാളിന് ഇന്ത്യയിലെ നിയമവ്യവസ്ഥകള്‍ ബാധകമല്ലെയെന്ന് കോടതി ചോദിച്ചു


തനിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന വാദമാണ് കോടതിയെ ചൊടിപ്പിച്ചത്. കാനോന്‍ നിയമപ്രകാരം സഭാസാഥന്‍ ആയ മാര്‍പാപ്പയ്ക്ക് മാത്രമെ തനിക്കെതിരെ നടപടി എടുക്കാന്‍ കഴിയു എന്ന കര്‍ദ്ദിനാളിന്റെ വാദം ശരിയാണോ എന്നായി കോടതി.


സഭാ തര്‍ക്കം പൊതുതര്‍ക്കമായി മാറിയാല്‍ രാജ്യത്തെ നിയമ വ്യവസ്ഥയ്ക്ക് വിധേയമാകുമെന്നും കോടതി ഓര്‍മിപ്പിച്ചു.


എറണാകുളം-അങ്കമാലി അതിരൂപതയുടെ അദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സഭയുടെ സ്വത്തുക്കള്‍ വിറ്റതിനെതിരെയാണ് സഭാവിശ്വാസികളായ ചിലര്‍ ഹൈക്കോടതിയെ സമീപിച്ചത്.


കാനോന്‍ നിയമ പ്രകാരം സഭയുടെ സ്വത്തുക്കളുടെ ഉടമ മാര്‍പാപ്പയാണ്. സഭ ട്രസ്റ്റല്ല. ഇതിനാല്‍, സഭയുടെ സ്വത്തുക്കളുടെ ഉടമസ്ഥാവകാശം മാര്‍പാപ്പയുടെ പ്രതിനിധിയായ കര്‍ദ്ദിനാളിനാണ് ഇതിന്റെ പൂര്‍ണ ക്രയവിക്രയ അവകാശമെന്നും അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു.


തനിക്കെതിരെ മാര്‍പാപ്പയ്ക്ക് പരാതി നല്‍കിട്ടുണ്ടെന്നും എന്നാല്‍, ഇതുവരെ മാര്‍പാപ്പ തനിക്കെതിരെ നടപടികള്‍ ഒന്നും എടുത്തിട്ടില്ലെന്നും കര്‍ദ്ദിനാള്‍ കോടതിയെ ബോധിപ്പിച്ചു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ