General News

അഴിമതി നടത്തിയത് മുഖ്യമന്ത്രിയുടെ ബന്ധു, ആരോപണം കോണ്‍ഗ്രസ് മുക്കിയത് എന്തിന് -അമിത് ഷാ

Mon, Feb 26, 2018

Arabianewspaper 560
അഴിമതി നടത്തിയത് മുഖ്യമന്ത്രിയുടെ ബന്ധു, ആരോപണം കോണ്‍ഗ്രസ് മുക്കിയത് എന്തിന് -അമിത് ഷാ

പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിംഗിന്റെ മകളുടെ ഭര്‍ത്താവ് ഉള്‍പ്പെട്ട 100 കോടിയുടെ തട്ടിപ്പ് സിബിഐ കണ്ടുപിടിക്കുകുയം കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.


ഡെല്‍ഹിയില്‍ പ്രധാനമന്ത്രി മോഡിയുടെ മൂക്കിന് താഴെ നടന്ന വെട്ടിപ്പാണെന്നും ബാങ്ക് കൊള്ളയുടെ പുതിയ കുംഭകോണ കഥ പുറത്തു വന്നുവെന്നും കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചിരുന്നു. പുതിയ കുംഭകോണം എന്ന പേരിലാണ് ഈ പോസ്റ്റ് ഇട്ടിരുന്നത്.


എന്നാല്‍, 109 കോടിയുടെ ബാങ്ക് വെട്ടിപ്പ് നടത്തിയത് രാജ്യത്തെ പ്രമുഖ പഞ്ചസാര ഉത്പദാന കമ്പനിയായ സിഭൗലി ഷുഗറാണെന്നും ഇതുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റു ചെയ്ത ഗുരുപാല്‍ സിംഗ് പഞ്ചബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ മകളുടെ ഭര്‍ത്താവാണെന്നും പിന്നീടാണ് വാര്‍ത്ത വന്നത്..


ഇതോടെ കോണ്‍ഗ്രസ് പുലിവാലു പിടിച്ച അവസ്ഥയിലായി. അലപ്‌നേരത്തിനുള്ളില്‍ ഈ പോസ്റ്റ് അപ്രത്യക്ഷമാകുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് അമിത് ഷാ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് രംഗത്ത് വന്നത്. കോണ്‍ഗ്രസ് തങ്ങളുടെ കൊള്ളകള്‍ സ്വയം വിളിച്ചു പറയുന്ന സ്വഭാവക്കാരു തന്നെയാണ്. നേരത്തെ, ബാങ്കുകളുടെ കിട്ടാക്കടം സംബന്ധിച്ച കുംഭകോണങ്ങളും വിജയ് മല്യ, നീരവ് മോഡി എന്നിവര്‍ക്ക് കൊള്ളയടിക്കാന്‍ അവസരം ഒരുക്കുകയും ചെയ്ത ശേഷം ഇതും ഇവര്‍തന്നെയാണ് വിലിച്ചു പറ.യുന്നതുെന്നും അമിത് ഷാ പറഞ്ഞു.


Tags : Bank scam 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ