General News

കാണാതായ നജിബ് ഐഎസില്‍ ചേര്‍ന്നതായി വ്യാജ റിപ്പോര്‍ട്ടുകള്‍

Mon, Feb 26, 2018

Arabianewspaper 357
കാണാതായ നജിബ് ഐഎസില്‍ ചേര്‍ന്നതായി വ്യാജ റിപ്പോര്‍ട്ടുകള്‍

ഡെല്‍ഹി ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി നജീബ് അഹമദ് ഐഎസില്‍ ചേര്‍ന്നതായുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഡെല്‍ഹി പോലീസ് വ്യക്തമാക്കി.


ഐഎസില്‍ ചേര്‍ന്നതായി നജീബ് ബന്ധുക്കള്‍ക്ക് സന്ദേശം അയച്ചതായി വന്ന വാര്‍ത്തകള്‍ ഡെല്‍ഹി ജെഎന്‍.യുവിലെ നജീബിന്റെയല്ലെന്നും ഇത് കേരളത്തില്‍ നിന്നും കാണാതായ നജിബിന്റെ വാര്‍ത്തയാണെന്നും #ഡെല്‍ഹി പോലീസ് പറഞ്ഞു.


2016 ഒക്ടോബറിലാണ് നജിബിനെ ജെഎന്‍യു സര്‍വ്വകലാശാലയില്‍ നിന്നും കാണാതായത്. എബിവിപി പ്രവര്‍ത്തകരുമായി തര്‍ക്കം ഉണ്ടായതിനു ശേഷമാണ് നജീബിനെ കാണാതായതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.


നജീബിന്റെ തിരോധാനത്തെ കുറിച്ച് അന്വേഷണം നടത്താന്‍ ജെന്‍യു വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം നടത്തിയിരുന്നു. തുടര്‍ന്ന് സിബിഐ അന്വേഷണം ഏറ്റെടുത്തുവെങ്കിലും ഇതേവരെ തുമ്പൊന്നും ലഭിച്ചില്ല.


നജീബ് ഐഎസില്‍ ചേര്‍ന്നതായി സോഷ്യല്‍ മീഡിയയിലും മറ്റും വാര്‍ത്ത പ്രചരിച്ചതോടെയാണ് ഡെല്‍ഹി പോലീസ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ, ചില ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്ങ്കിലും പിന്നീട് വാര്‍ത്ത പിന്‍വലിച്ച് ക്ഷമാപണം നടത്തി.



Tags : JNU 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ