General News

109 കോടിയുടെ ഓറിയന്റല്‍ ബാങ്ക് തട്ടിപ്പ് - പഞ്ചാബ് മുഖ്യമന്ത്രിയുടെ മരുമകനെതിരെ സിബിഐ കേസ്

Mon, Feb 26, 2018

Arabianewspaper 695
ബാങ്ക് തട്ടിപ്പ് - പഞ്ചാബ് മുഖ്യമന്ത്രിയുടെ മരുമകനെതിരെ സിബിഐ കേസ്

ഒറിയന്റല്‍ ബാങ്ക് ഓഫ് കേമേഴ്‌സില്‍ നിന്നും 109 കോടി രൂപയ്ക്കു മേല്‍ രൂപ തട്ടിയെടുത്ത കേസില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ മകളുടെ ഭര്‍ത്താവിനെതിരെ സിബിഐ കേസ്.


സിഭൗലി ഷുഗര്‍ എന്ന കമ്പനി ഒറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്‌സില്‍ നിന്ന് 109 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് സിബിഐ കേസ്. കമ്പനിയുടെ ചെയര്‍മാന്‍ ഗുര്‍മിത് സിംഗ് മാന്‍ ഡെപ്യുട്ടി മാനേജര്‍ ഗുരുപാല്‍ സിംഗ് എന്നിവരെ പ്രതിചേര്‍ത്ത് ശനിയാഴ്ചയാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്.
രാജ്യത്തെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദന കമ്പനികളില്‍ ഒന്നാണ് സിഭൗലി ഷുഗര്‍.


കമ്പനിയുടെ ഡെ്പ്യുട്ടി മാനേജരായ ഗുരുപാല്‍ സിംഗ് പഞ്ചാബ് മുഖ്യമന്ത്രിയുടെ മകളുടെ ഭര്‍ത്താവാണ്.


ഇതേ ബാങ്കില്‍ നിന്നും 384 കോടി രൂപയുടെ തട്ടിപ്പ് ദ്വാരക നാഥ് സേഥ് ഇന്റര്‍ നാഷണല്‍ നടത്തിയതായി തെളിഞ്ഞിരുന്നു. ഇതിനെ കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് ഈ കമ്പനിയുടെ വായ്പ തട്ടിപ്പ് കണ്ടെത്തിയത്.


ഈ രണ്ടു തട്ടിപ്പിലും കൂടി ബാങ്കിന് 500 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. നേരത്തെ,. നീരവ് മോഡിയുടെ പേരില്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,400 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു.


ഇതിനു പിന്നാലെയാണ് ബാങ്ക് കുംഭകോണങ്ങള്‍ ഒരോന്നായി പുറത്തു വരുന്നത്.

Tags :   Punjab CM 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ