General News

സമരപന്തലിലേക്ക് കണ്ണീര്‍വാതകം, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആശുപത്രിയില്‍

Mon, Feb 26, 2018

Arabianewspaper 368
സമരപന്തലിലേക്ക് കണ്ണീര്‍വാതകം, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആശുപത്രിയില്‍

ശുഹൈബ് വധം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ കഴിഞ്ഞ എട്ടുദിവസമായി .യൂത്ത് കോണ്‍ഗ്രസ് നടത്തിവന്ന സത്യഗ്രഹാപന്തലിലേക്ക് പോലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ എറിഞ്ഞതിനെ തുടര്‍ന്ന് നിരാഹാരം കിടന്നിരുന്ന ഡീന്‍ കുര്യാക്കോസിനും സി ആര്‍ മഹേഷിനും ശ്വാസതടസം ഉണ്ടായി. ഇരുവര്‍ക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായതോടെ ആംബുലന്‍സില്‍ ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.


ശുഹൈബ് വധത്തില്‍ പോലീസ് അന്വേഷണം തൃപ്തികരമാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് സെക്രട്ടറിയേറ്റിനുമുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്

നേതാക്കളെ ആശുപത്രിയിലേക്ക് മാറ്റിയതോടെ യൂത്ത് കോണ്‍ഗ്രസ് സമരം അവസാനിപ്പിച്ചാതായി പ്രഖ്യാപനം വന്നു. തുടര്‍ന്ന്. . സമരം യൂഡിഎഫ് ഏറ്റെടുത്തതായി ബെന്നി ബഹനാന്‍ അറിയിച്ചു.


ഇതോടെ പിരിഞ്ഞു പോയ പ്രവര്‍ത്തകര്‍ പോലീസിനു നേരെ കല്ലേറ് നടത്തി. തുടര്‍ന്ന് പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പോലീസും കല്ലേര്‍ നടത്തി.


നിരവധി കണ്ണീര്‍ വാതക ഷെല്ലുകളാണ് സമരപന്തലിനു മുന്നിലേക്ക് വന്ന് വീണത്. ഈ ഭാഗത്ത് സംഘര്‍ഷം ഇല്ലാതിരുന്നിട്ടും പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചത് സമരം പൊളിക്കാനായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. നാളെ സഭ ചേരുമ്പോള്‍ ഈ ഷെല്ലുകള്‍ സഭയില്‍ കൊണ്ടു വരുമെന്ന് കോണ്‍ഗ്രസ് നിയമസഭാ അംഗങ്ങള്‍ അറിയിച്ചു


നേരത്തെ, നിയമസഭയില്‍ മുഖ്യമന്ത്രി സിബിഐ അന്വേഷണമില്ലെന്ന് പ്രഖ്യാപിച്ചതോടെ പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു, ഇതേടെ ഇന്നത്തേക്ക് സഭ പിരിഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ