General News

ശ്രീദേവിയുടേത് മുങ്ങിമരണമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

Mon, Feb 26, 2018

Arabianewspaper 629
ശ്രീദേവിയുടേത് മുങ്ങിമരണമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

ബോളിവുഡ് നടി ശ്രീദേവിയുടെ മരണം സംബന്ധിച്ച ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ലഭിച്ചു, ശ്രീദേവിയുടേത് മുങ്ങിമരണമാണെന്ന് ഫോറന്‍സിക് പരിശോധന ഫലം. ആകസ്മികമായി ബാത്ത് ടബ്ബില്‍ വീണതാകാമെന്നും വെള്ളം നിറച്ചു വെച്ച ബാത് ടബ്ബില്‍ മുഖമടിച്ചു വീണപ്പോള്‍ ബോധ ക്ഷയം ഉണ്ടായി വെളളം ശ്വാസകോശത്തില്‍ കയറിതാകാമെന്നും നിഗമനം ഉണ്ട്. നേരത്തെ,. ഹൃദസ്തംഭനം മൂലമാണ് മരണമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇത് തള്ളികളഞ്ഞു.


രക്തത്തില്‍ ആള്‍ക്കഹോളിന്റെ അംശം കണ്ടെത്തിയെങ്കിലും ഇതുമൂലമാണോ ബാത്ത ടബില്‍ വീണതെന്ന് നിസ്സംശയം പറയാന്‍ കഴിയില്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു.


ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനും ശ്രീദേവിയുടെ ബന്ധുവും ഡെത്ത് സര്‍ട്ടിഫിക്കേറ്റ് ഉള്‍പ്പടെയുള്ള രേഖകള്‍ ഏറ്റുവാങ്ങി. മരണത്തില്‍ കുറ്റകരമായ യാതൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും കുടുതല്‍ അന്വേഷണത്തിനായി കേസ് ദുബായ് പ്രോസിക്രൂഷന് കൈമാറി. കൂടുതല്‍ അന്വേഷണം നടക്കുന്നതിനാല്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കുന്നത് വൈകുമെന്നാണ് സൂചന.


തലയ്ക്ക് ക്ഷതമേറ്റത് ബോധരഹിതയായി ബാത് ടബ്ബില്‍ വീണിട്ടാണോ എന്നതുള്‍പ്പടെയുള്ള സംശയങ്ങളാണ് മാറ്റേണ്ടത്. ആന്തരിക അവയവങ്ങളുടെ പരിശോധനയും മാറ്റാനാണ് ആന്തരിക അവയവങ്ങളുടെ പരിശോധനയും നടത്തിയത്. 


മരണ സമയത്ത് ഭര്‍ത്താവ് ബോണി കപൂര്‍ മാത്രമാണ് സമീപമുണ്ടായിരുന്നത്. കഴിഞ്ഞ ഫെബ്രുവരി 20 ന് അനന്തിരവന്‍ മോഹിത് മാര്‍വയുടെ വിവാഹത്തിനായാണ് ശ്രീദേവിയും ഭര്‍ത്താവ് ബോണിയും മകള്‍ ഖുശിയും യുഎഇയില്‍ എത്തിയത്.


റാസല്‍ഖൈമയിലെ അസ്റ്റോറിയ ഹോട്ടലില്‍ നടന്ന വിവാഹത്തിലും സല്‍ക്കാരത്തിലും പങ്കെടുത്ത ശേഷം ബോണി കപൂറും ഖുശിയും മുംബൈയ്ക്ക് മടങ്ങി.


എന്നാല്‍, ദുബായിയിലെ ഹോട്ടലില്‍ ശ്രീദേവി തങ്ങുകയായിരുന്നു. മൂത്തമകള്‍ ജാന്‍വിയുടെ കന്നിച്ചിത്രത്തിന്റെ ചീത്രീകരണം നടക്കുന്നതിനാല്‍ ജാന്‍വി യുഎഇയില്‍ എത്തിയിരുന്നില്ല. ജാന്‍വിക്ക് വേണ്ടി വസ്ത്രങ്ങള്‍ എടുക്കാനാണ് ശ്രീദേവി ദുബായില്‍ തങ്ങിയത്. ഭര്‍ത്താവിന്റെ സഹോദരനും നടനുമായ സന്‍ജയ് കപൂറും ഭാര്യയും ശ്രീദേവിക്ക് ഒപ്പം ഉണ്ടായിരുന്നു. തുടര്‍ന്ന് 23 ന് വീണ്ടും ബോണി ദുബായിയില്‍ മടങ്ങിയെത്തി. വൈകീട്ട് ആറോടെയാണ് ബോണി ദുബായിയിലെ ഹോട്ടലില്‍ എത്തുന്നത്.  


ബോണി തിരിച്ചു വന്ന ദിവസം സന്‍ജയ് കപൂറും ഭാര്യയും  ഇന്ത്യയിലേക്ക് മടങ്ങി. എന്നാല്‍, വിമാനത്താവളത്തില്‍ ഇരങ്ങിയ ഉടനെ തന്നെ ശ്രീദേവിയുടെ മരണ വാര്‍ത്തായാണ് ഇവരെ തേടി എത്തിയത്. ഇതോടെ തൊട്ടടുത്ത വിമാനത്തില്‍ ഇവര്‍ തിരിച്ച് ദുബായിലേക്ക് മടങ്ങുകയാണ് ഉണ്ടായത്.


ഇരുവരും വൈകീട്ട് ഡിന്നര്‍ പാര്‍ട്ടിക്ക് പോകാന്‍ തയ്യാറായി. ശ്രീദേവി ശുചിമുറിയിയിലേക്ക് പോയി. തുടര്‍ന്ന്, പതിനഞ്ചു മിനിട്ടു കഴിഞ്ഞും കാണാതായതോടെ,വാതിലില്‍ മുട്ടിവിളിച്ചെങ്കിലും മറുപടി ഒന്നും ലഭിച്ചില്ല. ഇതിനെ തുടര്‍ന്ന് ഭര്‍ത്താവ് ബോണി ഡോര്‍ ബലമായി തുറക്കുകയായിരുന്നു.


ബാത്ത് ടബ്ബില്‍ വെള്ളത്തില്‍ ബോധരഹിതയായി കിടക്കുന്ന ശ്രീദേവിയെയാണ് ബോണി കണ്ടത്. തുടര്‍ന്ന് ഇവിടെ നിന്നും എടുത്തു കൊണ്ടു വന്ന് പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും അനക്കമുണ്ടായില്ല. ഇതേ തുടര്‍ന്ന ബോണി ഒരു സുഹൃത്തിനെ വിളിച്ചു,. ഇയാളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് രാത്രി ഒമ്പതോടെ പോലീസില്‍ അറിയിക്കുകുയും ആംബുലന്‍സില്‍ റാഷിദ് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. പതിനൊന്ന് മണിയോടെയാണ് ശ്രീദേവി മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചത്.


ബാത്ത് ടബ്ലില്‍ തലയിടിച്ച് വീണതാണോ, ഹൃദയസ്തംഭനം മുലം കുഴഞ്ഞു വീണതാണോ എന്ന കാര്യമാണ് ഫോറന്‍സിക് പരിശോധനയില്‍ അറിയാനുണ്ടായിരുന്നത്.


നിലവില്‍ ഖിസൈസിലെ പോലീസ് ആസ്ഥാനത്തെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ച ശേഷം എംബാം ചെയ്യാനായി മൊഹസീനിയയിലെത്തിക്കും.


 പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചതനുസരിച്ച് മൃതദേഹം ഇന്ത്യയില്‍ എത്തി്ക്കാനുള്ള നടപടി ക്രമങ്ങള്‍ എംബസിയാണ് ചെയ്യുന്നത്.


മൃതദേഹം മുംബൈയിലേക്ക് കൊണ്ടുപോകാനായി വ്യവസായി അനില്‍ അംബാവിയുടെ സ്വകാര്യ ജെറ്റ് വിമാനം ദുബായില്‍ ഞായറാഴ്ച ഉച്ചയ്ക്ക് എത്തിയിരുന്നു.


 

Tags : Sridevi 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ