General News

മുന്‍ ക്യാബിനറ്റ് സെക്രട്ടറി ടിഎസ്ആര്‍ സുബ്രഹ്മണ്യം അന്തരിച്ചു

Mon, Feb 26, 2018

Arabianewspaper 368
മുന്‍ ക്യാബിനറ്റ് സെക്രട്ടറി ടിഎസ്ആര്‍ സുബ്രഹ്മണ്യം അന്തരിച്ചു

കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയായിരുന്ന ടിഎസ്ആര്‍ സുബ്രഹ്മണ്യം അന്തരിച്ചു. 79 വയസായിരുന്നു.


1961 ഉത്തര്‍ പ്രദേശ് കാഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായ ടി എസ് ആര്‍ തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശിയാണ്. ഇന്ത്യയിലെ ഐഎഎസ് ഉദ്യോഗസ്ഥരില്‍ ഏറ്റവും പരിചയ സമ്പന്നനായിരുന്നു ടിഎസ്ആര്‍.


വിരമിച്ച ശേഷവും ഭരണപരമായ കാര്യങ്ങളില്‍ ഇദ്ദേഹത്തിന്റെ അഭിപ്രായം തേടി സര്‍ക്കാരും ഉദ്യോഗസ്ഥരും സമീപിക്കാറുണ്ടായിരുന്നു. ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയം, ആരോഗ്യ നയം, തുടങ്ങിയ വിവിധ വിഷയങ്ങളില്‍ കരടു രേഖ ഉണ്ടാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.


ടെക്‌സ്റ്റൈല്‍ മന്ത്രാലായം മുതല്‍ ശാസ്ത്ര സാങ്കേതിക മന്ത്രാലയം വരെ എല്ലാ വകുപ്പുകളിലും സെക്രട്ടറിയായി ഇരുന്നിട്ടുണ്ട്.


കൊല്‍കൊത്ത സര്‍വ്വകലാശാലയില്‍ നിന്നും മാസ്റ്റര്‍ ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും ബ്രിട്ടനിലെ ഇംപിരിയല്‍ കോളേജ്. യുഎസിലെ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല എന്നിവടങ്ങളില്‍ നിന്നും വിവിധ ഭരണസംബന്ധമായ വിഷയങ്ങളില്‍ ഉന്നത ബിരുദവും നേടിയിട്ടുണ്ട്. ശിവനാടാര്‍ സര്‍വ്വകലാശാലയുടെ സ്ഥാപക ചാന്‍സലറാണ്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ