General News

ശുഹൈബ് വധം : പ്രതിപക്ഷം നടുത്തളത്തില്‍, സഭ പ്രക്ഷുബ്ധം

Mon, Feb 26, 2018

Arabianewspaper 261
ശുഹൈബ് വധം :  പ്രതിപക്ഷം നടുത്തളത്തില്‍,  സഭ പ്രക്ഷുബ്ധം

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ വധിച്ച സംഭവം സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ നടത്തുന്ന നിരാഹാര സമരം എട്ടാം ദിവസത്തില്‍ പ്രവേശിച്ചതോടെ കോണ്‍ഗ്രസ് പ്രതിഷേധം നിയമസഭയ്ക്കുള്ളില്‍ ശക്തമാക്കി.


ബഡ്ജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിച്ച നിമിഷം മുതല്‍ പ്രതിപക്ഷം സഭ നടപടികള്‍ തടസപ്പെടുത്തി.


ചോദ്യോത്തര വേള ആരംഭിച്ചതോടെ പ്രതിപക്ഷം നടുത്തളത്തില്‍ മുദ്രാവാക്യം വിളിയുമായി എത്തി. കറുത്ത ബാഡ്ജ് ധരിച്ചാണ് പ്രതിപക്ഷം സഭയില്‍ എത്തിയത്.


ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവെന്ന ആദിവാസി്ക്ക് നീതി ലഭിക്കണമെന്നും ശുഹൈബിന്റെ വധം സിബിഐയ്ക്ക് വിടണമെന്നുമാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.


ബാനറുകളും പ്ലകാര്‍ഡുകളുമേന്തി സഭയില്‍ എത്തിയ പ്രതിപക്ഷം ബഹളം വെച്ചതോടെ സഭ നിര്‍ത്തിവെച്ച് സ്പീക്കര്‍ ഡയസ് വിട്ടു.


ബഹളം രൂക്ഷമായതോടെ മാധ്യമ പ്രവര്‍ത്തകര്‍ പുറത്തു പോകാന്‍ സഭ ആവശ്യപ്പെട്ടു. പ്രസ് ഗാലറിയില്‍ നിന്ന് മാധ്യമങ്ങളേയും ക്യാമറമാന്‍മാരേയും പുറത്താക്കിയ ശേഷവും പ്രതിഷേധം തുടര്‍ന്നു.

Tags : Niyamasabha 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ