General News

ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ചു,: അഞ്ചു പേര്‍ പിടിയില്‍

Mon, Feb 26, 2018

Arabianewspaper 287
ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റുമരിച്ചു,: അഞ്ചു പേര്‍ പിടിയില്‍
മണ്ണാര്‍ക്കാട് മുസ്ലീംം ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ അഞ്ചു പേര്‍ പിടിയിലായി. കുന്തിപ്പുഴ സ്വദേശി സഫീര്‍ (23) എന്ന യുവാവാണ് ഞായറാഴ്ച രാത്രി ഒമ്പതോട കടയില്‍ വെച്ച് കുത്തേറ്റു മരിച്ചത്.

വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു,. പിടിയിലായവര്‍ സിപിഐ അനുഭാവികളാണ്. ഇവര്‍ അയല്‍വാസികളുമാണ്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് ഇന്ന് യുഡിഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

സഫീറിന്റെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ എത്തിയ ആക്രമി സംഘം ഇയാളെ കുത്തിക്കൊല്ലുകയായിരുന്നു.

ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സഫീറിനെ രക്ഷപ്പെടുത്താനായില്ല. കുന്തിപ്പുഴയില്‍ സിപിഐ-ലീഗ് സംഘര്‍ഷം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് സംഘര്‍ഷമെന്ന് മുസ്ലീം ലീഗ് ആരോപിച്ചിരുന്നു.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ