General News

മതേതര ശക്തികള്‍ ഒന്നിക്കണം, ആര്‍എസ്എസ് ഭരണം അവസാനിപ്പിക്കു ലക്ഷ്യം -യെച്ചൂരി

Sun, Feb 25, 2018

Arabianewspaper 244
മതേതര ശക്തികള്‍ ഒന്നിക്കണം, ആര്‍എസ്എസ് ഭരണം അവസാനിപ്പിക്കു ലക്ഷ്യം -യെച്ചൂരി

തേന്ദ്രത്തിലെ ആര്‍എസ്എസ് ഭരണത്തെ പരാജയപ്പെടുത്താന്‍ മതേതര കക്ഷികളുടെ ഏകോപനത്തിന് സിപിഎം ശ്രമിക്കണമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.


കേന്ദ്രത്തിലെ ആര്‍എസ്എസ് -ബിജെപി ഭരണത്തെ പരാജയപ്പെടുത്തുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. ഇതിനായി രാജ്യത്തെ എല്ലാ മതേതര ശക്തികളുടേയും സഹകരണം തേടണം. ഹൈദരബാദില്‍ നടക്കുന്ന പാര്‍്ട്ടി കോണ്‍ഗ്രസില്‍ ഈ രാഷ്ട്രീയ പ്രമേയം മുന്നോട്ട് വയ്ക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.


തൃശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സീതാറാം യെച്ചൂരി.


രാജ്യത്ത് മതപരമായ വിഭാഗീയത ഉണ്ടാക്കി ഭരണഘടന അട്ടിമറിക്കാനുള്ള ശ്രമത്തിലാണ് ബിജെപി ഹിന്ദുത്വമാണ് രാജ്യത്തിന്റെ സംസ്‌കാരമെന്ന് ബിജെപി പ്രചരിപ്പിക്കുന്നു. എന്നാല്‍, എല്ലാ മതങ്ങളുടേയും സംസ്‌കാരം ഉള്‍ക്കൊന്നു ബഹുസ്വരതയാണ് ഇന്ത്യയുടെ സംസ്‌കാരം.


ടിവി സീരിയലുകളും പാഠ പുസ്തകങ്ങളും സിനിമകളും മതപരമായ വിഭാഗീയതയ്ക്കു വേണ്ടി ഇവര്‍ നിര്‍മിക്കുന്നു. മുസ്ലീം ക്രിസ്ത്യന്‍, കമ്യൂണിസ്റ്റ് ആശയങ്ങളെ ശത്രുക്കളായി കാണുന്നതാണ് ആര്‍എസ്എസിന്റെ തത്വശാസ്ത്രമെന്നും യെച്ചൂരി പറഞ്ഞു,

Tags : CPI M 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ