General News

അധികാരത്തിന്റെ അവസാന ദിവസവും യുപിഎ അഴിമതി കാട്ടി, അതും നിരവ് മോഡിക്കുവേണ്ടി -റിപ്പോര്‍ട്ട്

Sun, Feb 25, 2018

Arabianewspaper 291
അധികാരത്തിന്റെ അവസാന ദിവസവും യുപിഎ അഴിമതി കാട്ടി, അതും നിരവ് മോഡിക്കുവേണ്ടി -റിപ്പോര്‍ട്ട്

യുപിഎ ഭരണം അവസാനിച്ച് ബിജെപി അധികാരത്തിലേറുന്ന ലോക്‌സഭ തിരഞ്ഞെടുപ്പു ഫലം പുറത്തു വന്ന ദിവസം ധനമന്ത്രി പി ചിദംബരം ധൃതി പിടിട്ട് റിസര്‍വ് ബാങ്കിന് സര്‍ക്കുലര്‍ ഇറക്കിയതില്‍ ദുരുഹതയെന്ന് റിപ്പോര്‍ട്ട്. ഈ ഉത്തരവിലൂടെ നീരവ് മോഡിയുടെ ഗീതാജ്ഞലി ജെംസ് എന്ന കമ്പനി ഉള്‍പ്പടെ 13 പേര്‍ക്ക് അടിയന്തരമായി സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ അനുവദി നല്‍കിയെന്നാണ് ദേശീയ മാധ്യമമായ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തത്.


80-20 എന്ന സ്ലാബില്‍ സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ ഗീതാഞ്ജലി ഉള്‍പ്പടെ 13 കമ്പനികള്‍ക്ക് അനുമതി കൊടുത്തതിനെ കുറിച്ച് സിഎജി റിപ്പോര്‍ട്ടില്‍ കടുത്ത വിമര്‍ശനം ഉണ്ട്.


30-20 പദ്ധതി പ്രകാരം ഒരു കമ്പനി 100 കിലോ സ്വര്‍ണം ഇറക്കുമതി ചെയ്യുകയാണെങ്കില്‍ അടുത്ത ഷിപ്‌മെന്റിന് മുമ്പ് 20 കിലോ സ്വര്‍ണം കയറ്റുമതി ചെയ്തിരിക്കണം എന്ന നിബന്ധനയാണ് ഉള്ളത്. വ്യാപാരക്കമ്മി കുറയ്ക്കാനായാണ് 2013 ല്‍ യുപിഎ സര്‍ക്കാര്‍ ഈ പാക്കേജ് കൊണ്ടുവന്നത്. എന്നാല്‍, ഈ പദ്ധതി ഏതാനും കമ്പനികള്‍ക്ക് മാത്രമാണ് ഗുണം ചെയ്തതെന്ന് സിഎജി കണ്ടെത്തിയിരുന്നു.


ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന 2014 മെയ് 16 നാണ് പി ചിദംബരം ഈ സര്‍ക്കുലര്‍ പുറത്തിറക്കിയത്. അന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘു റാം രാജന്‍ ഈ സര്‍ക്കുലറിന് മെയ് 21 ന് അംഗീകരാം നല്‍കി. എന്‍ഡിഎ കേവല ഭൂരിപക്ഷം നേടിയ ശേഷം കാവല്‍ മന്ത്രിസഭയായി തുടര്‍ന്ന മന്‍മോഹന്‍ സര്‍ക്കാരാണ് അടിയന്തര പ്രധാനന്യത്തോടെ നീരവ് മോഡിയുടെയും മെഹുല്‍ ചോക്‌സിയുടേയും കമ്പനികള്‍ക്ക് ഗുണകരമാകുന്ന അനുമതി നല്‍കിയത്. മെയ് 26 ന് മോഡിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ ഏറുകയായിരുന്നു.


ഇപ്പോള്‍ നീരവ് മോഡി വിഷയം പുറത്തു വന്നപ്പോഴാണ് 2014 മെയ് 16 ന് രാജ്യത്ത് അധികാരമാറ്റം ഉണ്ടാകുമെന്ന് ഉറപ്പു നല്‍കുന്ന തിരഞ്ഞെടുപ്പ് പലം പുറത്തുവരുമ്പ്രോള്‍ ചിദംബരം ഇത്തരത്തില്‍ അഴിമതിക്ക് കൂട്ടുനിന്നതെന്ന് ആരോപണം ഉയരുന്നത്.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ