General News

ശുഹൈബിന്റെ ഫണ്ടു പിരിവിന് ആകാശിന്റെ പിതാവിന്റെ സംഭാവന

Sun, Feb 25, 2018

Arabianewspaper 147
ശുഹൈബിന്റെ ഫണ്ടു പിരിവിന് ആകാശിന്റെ പിതാവിന്റെ സംഭാവന

മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കുടുംബ സഹായ നിധിക്ക് ബക്കറ്റു പിരിവുമായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കേസില്‍ പിടിയിലായ ആകാശ് തില്ലങ്കേരിയുടെ പിതാവ് രവീന്ദ്രന്റെ 100 രൂപ സംഭാവന.


ശുഹൈബ് ഫണ്ട് എന്ന ബോര്‍ഡുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ബക്കറ്റിലേക്ക് ആകാശിന്റെ പിതാവും രവീന്ദ്രന്‍ വഞ്ചേരി 100 രൂപ ഇടുകയായിരുന്നു.


തില്ലങ്കേരിയില്‍ ശനിയാഴ്ചയാണ് പിരിവ് നടന്നത്. ടൗണിലെ ഹോട്ടലിനു മുന്നില്‍ നില്‍ക്കുകയായിരുന്ന രവീന്ദ്രന്‍ തന്റെ മുന്നിലെത്തിയ പ്രവര്‍ത്തകരുടെ ബക്കറ്റിലേക്ക് പോക്കറ്റില്‍ കിടന്ന നൂറു രൂപ എടുത്ത് ഇടുകയായിരുന്നു.


 



അതേസമയം. മതപ്രബോധകനും മുജാഹിദ് നേതാവുമായ എംഎം അക്ബറിന്റെ അറസ്റ്റ് പ്രതിഷേധാര്‍ഹമാണെന്ന് കേരള മുസ്ലീം സംയുക്ത വേദി പ്രസ്താവനയില്‍ പറഞ്ഞു. അക്ബറിനെ തീവ്രവാദ മുദ്രകുത്തി പീഡിപ്പിക്കുകയാണെന്നും പോലീസ് നടപടി ഒറിജിനല്‍ തീവ്രവാദികളെ പ്രോത്സാഹിപ്പിക്കാനെ ഉപകരിക്കുകയുള്ളുവെന്നും സംഘടനയുടെ പ്രസിഡന്റ് പാച്ചല്ലൂര്‍ അബ്ദുസലിം മൗലവി പ്രസ്താവനയില്‍ പറഞ്ഞു.


കൊലപാതകത്തില്‍ തന്റെ മകന് പങ്കില്ലെന്നും സംഭവം നടക്കുമ്പോള്‍ മകന്‍ ക്ഷേത്രത്തില്‍ ഉത്സവാഘോഷത്തിലായിരുന്നുവെന്നും താന്‍ നേരിട്ട് നടത്തിയ അന്വേഷണത്തില്‍ അറിഞ്ഞതായും രവീന്ദ്രന്‍ പറഞ്ഞു,


എന്നാല്‍, കൊലപാതതികള്‍ക്ക് വാഹനം സംഘടിപ്പിച്ച് കൊടുത്തത് ആകാശാണെന്ന് പോലീിസ് പറയുന്നു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ