General News

മതസ്പര്‍ദ്ധ ; പീസ് സ്‌കൂള്‍ ഡയറക്ടര്‍ അക്ബര്‍ അറസ്റ്റില്‍

Sun, Feb 25, 2018

Arabianewspaper 156
മതസ്പര്‍ദ്ധ ; പീസ് സ്‌കൂള്‍ ഡയറക്ടര്‍ അക്ബര്‍ അറസ്റ്റില്‍

സ്‌കൂളിലെ പാഠങ്ങളില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ കേസില്‍ കൊച്ചി പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഡയറക്ടര്‍ എംഎം അക്ബറെ പോലീസ് പിടികൂടി.


കൊച്ചി പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസുള്ള അക്ബറെ ഹൈദരാബാദ് പോലീസാണ് പിടികൂടിയത്. അകബറിനെ കൊച്ചി പോലീസിന് കൈമാറുമെന്ന് ഹൈദരബാദ് പോലീസ് അറിയിച്ചു,


സംഭവത്തിനു ശേഷം ഗള്‍ഫ് രാജ്യങ്ങളില്‍ തങ്ങിയ അക്ബര്‍ കഴി ഞ്ഞ ദിവസം ഹൈദരാബാദിലെത്തുകയായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് അക്ബറിനെ അറസ്റ്റു ചെയ്തു.


അതേസമയം. മതപ്രബോധകനും മുജാഹിദ് നേതാവുമായ എംഎം അക്ബറിന്റെ അറസ്റ്റ് പ്രതിഷേധാര്‍ഹമാണെന്ന് കേരള മുസ്ലീം സംയുക്ത വേദി പ്രസ്താവനയില്‍ പറഞ്ഞു. അക്ബറിനെ തീവ്രവാദ മുദ്രകുത്തി പീഡിപ്പിക്കുകയാണെന്നും പോലീസ് നടപടി ഒറിജിനല്‍ തീവ്രവാദികളെ പ്രോത്സാഹിപ്പിക്കാനെ ഉപകരിക്കുകയുള്ളുവെന്നും സംഘടനയുടെ പ്രസിഡന്റ് പാച്ചല്ലൂര്‍ അബ്ദുസലിം മൗലവി പ്രസ്താവനയില്‍ പറഞ്ഞു.


കൊലപാതകത്തില്‍ തന്റെ മകന് പങ്കില്ലെന്നും സംഭവം നടക്കുമ്പോള്‍ മകന്‍ ക്ഷേത്രത്തില്‍ ഉത്സവാഘോഷത്തിലായിരുന്നുവെന്നും താന്‍ നേരിട്ട് നടത്തിയ അന്വേഷണത്തില്‍ അറിഞ്ഞതായും രവീന്ദ്രന്‍ പറഞ്ഞു,


എന്നാല്‍, കൊലപാതതികള്‍ക്ക് വാഹനം സംഘടിപ്പിച്ച് കൊടുത്തത് ആകാശാണെന്ന് പോലീിസ് പറയുന്നു.


2016 ല്‍ കൊച്ചി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. മുംബൈയിലെ അല്‍ ബുറുജ് പബ്ലിക്കേഷന്‍ തയ്യാറാക്കിയ രണ്ടാം ക്ലാസിലെ പാഠപുസ്തകത്തില്‍ മതസ്പര്‍ദ്ധ പരത്തുന്ന ഭാഗങ്ങള്‍ ഉണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് കേസ് എടുത്തത്. സ്‌കുളിന്റെ സ്ഥാപകനായ എംഎം അക്ബര്‍ സംഭവത്തിനു ശേഷം വിദേശത്തേക്ക് കടന്നിരുന്നു.


കൊച്ചി പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ് വിമാനത്താവളങ്ങളില്‍ പതിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പബ്ലിക്കേഷന്‍ മേധാവി, എഡിറ്റര്‍, പാഠപുസ്തക ഡിസൈനര്‍ എന്നിവരെ മുംബൈയില്‍ നിന്നും അറസ്റ്റ് ചെയ്ത് കേരളത്തില്‍ എത്തിച്ചിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ