General News

' ഹോട്ടലിലെ ശുചിമുറിയില്‍ ബോധരഹിതയായി വീണു, ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു '

Sun, Feb 25, 2018

Arabianewspaper 474
' ഹോട്ടലിലെ ശുചിമുറിയില്‍ ബോധരഹിതയായി വീണു, ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു '

യുഎഇയില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ ശ്രീദേവി മരിച്ചത് ഹൃദയസ്തംഭനം മൂലമാണന്ന് ദുബായിയിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ വ്യക്തമാക്കി.


സബീലിനു സമീപമുള്ള ജുമൈറ എമിറേറ്റ്‌സ് ടവേഴ്‌സ് ഹോട്ടലിലാണ് ശ്രീദേവിയും കുടുംബവും താമസിച്ചിരുന്നത്.


രാത്രി പതിനൊന്നൊടെ ശുചിമുറിയിലേക്ക് പോയ ശ്രീദേവി ബോധരഹിതയായി നിലത്തു വീഴുകയായിരുന്നു. ഉടനെ തന്നെ ഹോട്ടല്‍ ലോബിയില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ആംബുലന്‍സ് എത്തി ഔദ് മെഹതയിലുള്ള റാഷിദ് ആശുപത്രിയിലേക്കു കൊണ്ടു പോയി. എന്നാല്‍, ആശുപത്രിയില്‍ എത്തിയപ്പോഴെക്കും മരണം സംഭവിച്ചിരുന്നതായും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു,.


ഫോറന്‍സിക് പരിശോധനകള്‍ക്കു ശേഷം ഇന്ന് തന്നെ ഇന്ത്യയിലേക്ക് കൊണ്ടുപോകും. ദുബായ് പോലീസുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നുണ്ടെന്നും കോണ്‍സുല്‍ ജനറല്‍ വിപുല്‍ പറഞ്ഞു.


 

Tags : Sridevi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ