General News

ട്വീറ്റില്‍ വര്‍ഗീയതയില്ല, ഖേദം പ്രകടിപ്പിച്ച് സെവാഗ്

Sun, Feb 25, 2018

Arabianewspaper 160
ട്വീറ്റില്‍ വര്‍ഗീയതയില്ല, ഖേദം പ്രകടിപ്പിച്ച് സെവാഗ്

കേരളത്തിലെ അട്ടപ്പാടിയില്‍ ആദിവാസിയുവാവ് മധുവിനെ ജനക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി ക്രിക്കറ്റ് താരം സെവാഗ് ട്വിറ്ററില്‍ കുറിച്ച വാക്കുകളില്‍ വര്‍ഗീയ പരാമര്‍ശം ഉണ്ടെന്ന വിമര്‍ശനത്തെ തുടര്‍ന്ന് വിശദീകരണവുമായി താരം രംഗത്ത്.


താന്‍ ട്വീറ്റ് ചെയ്ത വാക്കുകളില്‍ വര്‍ഗീയ പരാമര്‍ശം ഇല്ലെന്നും അപൂര്‍ണമായ വാര്‍ത്തയും വിവരവും വെച്ചാണ് സംഭവത്തില്‍ ഞെട്ടല്‍ പ്രകടിപ്പിച്ചത്.


തനിക്ക് അപ്പോള്‍ ലഭിച്ച വിവരം വെച്ച് അറസ്റ്റിലായവരില്‍ രണ്ടു പേരുടെ പേരുകളാണ് നല്‍കിയത്. മറ്റുള്ളവരുടെ പേരുകള്‍ ഇവിടെ പരാമര്‍ശിച്ചില്ല. ഇതില്‍ വര്‍ഗീയമായി ഒന്നും ഇല്ലായിരുന്നു.


കൊലപാതകികള്‍ മതം കൊണ്ട് വിഭജിക്കപ്പെടുകയും അക്രമത്തിന്റെ മാനസികാവസ്ഥയിലൂടെ ഇവര്‍ ഒരുമിക്കുകയും ചെയ്യുന്നു. തെറ്റു അംഗീകരിക്കാതിരിക്കുന്നത് രണ്ടാമത്തെ തെറ്റാണ്. അതുകൊണ്ട് പൂര്‍ണമല്ലാത്ത വസ്തുകകള്‍ ഉപയോഗിച്ച് ട്വീറ്റ് ചെയ്തതില്‍ ഖേദിക്കുന്നുവെന്നും സെവാഗ് പറഞ്ഞു,


മധുവിന്റെ ചിത്രമുള്ള ട്വീറ്റില്‍ മധു ഒരു കിലോ അരിയാണ് എടുത്തത്. ഉബൈദ്, ഹുസൈന്‍, അബ്ദുള്‍ കരിം തുടങ്ങിയവരടങ്ങുന്ന സംഘം ഒരു പാവം ആദിവാസി യുവാവിനെ മര്‍ദ്ദിച്ചു കൊന്നു. ഇത് ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല, സംഭവത്തില്‍ എനിക്ക് ലജ്ജ തോന്നുന്നു, സേവാഗിന്റെ ട്വിറ്ററിലെ കുറിപ്പ് ഇങ്ങിനെയായിരുന്നു, മുപ്പതിനായിരത്തില്‍ അധികം പേര്‍ ഇത് റീട്വീറ്റ് ചെയ്തിരുന്നു.


വിമര്‍ശനങ്ങളെ തുടര്‍ന്ന് ഈ ട്വീറ്റ് സെവാഗ് ഡീിലീറ്റ് ചെയ്തു.



Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ