General News

ശ്രീദേവിയുടെ വിയോഗത്തില്‍ അനുശോചന പ്രവാഹം

Sun, Feb 25, 2018

Arabianewspaper 329
ശ്രീദേവിയുടെ വിയോഗത്തില്‍ അനുശോചന പ്രവാഹം

ഞായറാഴ്ച പുലര്‍ച്ചെ ബോളിവുഡ് ഞെട്ടിയുണര്‍ന്നത് ശ്രീദേവിയുടെ ആകസ്മിക നിര്യാണ വാര്‍ത്തയറിഞ്ഞാണ്. പലര്‍ക്കും സോഷ്യല്‍മീഡിയയിലെ ചില സ്റ്റണ്ടായാണ് ഇത് തോന്നിയത്. എന്നാല്‍, പ്രധാന ദേശീയ പത്രങ്ങളും മറ്റും വാര്‍ത്ത നല്‍കിയതോടെ സത്യമാകരുതെന്ന് കരുതിയ വാര്‍ത്ത യാഥാര്‍ത്ഥ്യമാണെന്ന് പലരും തിരിച്ചറിഞ്ഞു.


രാഷ്ട്രപതി രാം നാഥ് കോവിന്ദും, പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഉള്‍പ്പെടുന്നവരുടെ അനുശോചന സന്ദേശം ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു. ബോളിവുഡ് താരങ്ങളുടെ അനുശോചന പ്രവാഹം അണമുറിയാതെ എത്തി.


ശ്രീദേവിയുടെ അന്ധേരിയിലെ വസതിയില്‍ നിരവധി പേര്‍ രാവിലെ തന്നെ എത്തി. ദുബായില്‍ നിന്നും ശ്രീദേവിയുടെ മൃതദേഹം ഇന്നു തന്നെ പ്രത്യേക വിമാനത്തില്‍ മുംബൈയില്‍ എത്തിക്കും.














Tags : Sridevi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ