General News

ബോളിവുഡ് നടി ശ്രീദേവി അന്തരിച്ചു

Sun, Feb 25, 2018

Arabianewspaper 145
ബോളിവുഡ് നടി ശ്രീദേവി അന്തരിച്ചു

ബോളിവുഡിലെ സൂപ്പര്‍ നായിക ശ്രീദേവി ദുബായിയില്‍  അന്തരിച്ചു. 54 വയസായിരുന്നു. സഹേദര പുത്രന്‍ മോഹിതിന്റെ വിവാഹത്തിന് ദുബായിയില്‍ എത്തിയ ശ്രീദേവിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു മരണ സമയത്ത് ഭര്‍്ത്താവ് ബോണി കപൂറും രണ്ടാമത്തെ മകള്‍ ഖുശിയും സമീപമുണ്ടായിരുന്നു. മൂത്ത മകള്‍ ജാന്‍വി മുംബൈയിലായിരുന്നു.


ഹൃദയ സ്തംഭനമാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.  ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ ബോളിവുഡ് നിര്‍മാതാവും നടന്‍ അനില്‍ കപൂറിന്റെ സഹോദരനുമാണ്.  ബോളിവുഡ് നടന്‍ അര്‍ജ്ജുന്‍ കപൂര്‍ വളര്‍ത്തുമകനാണ്. ബോണിയുടെ ആദ്യ ഭാര്യ മോനയുടെ മകനാണ് അര്‍ജ്ജുന്‍.


ബോളിവുഡിലെ ആദ്യ ലേഡീസ് സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷം ഉള്ള ശ്രീദേവി അഭിനയ ജീവിതത്തിന് വിട പറഞ്ഞ് വര്‍ഷങ്ങള്‍ക്കു ശേഷം ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തിയിരുന്നു


ശ്രീദേവിയുടെ മരണം ഞെട്ടലോടെയാണ് ബോളിവുഡ് ശ്രവിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് , പ്രധാനമന്ത്രി നരേന്ദ്ര മോഡി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട് നാവിസ് , സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചന്‍ എന്നിവര്‍, ശ്രീദേവിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.വിവാഹ ചടങ്ങിനെത്തിയ ശ്രീദേവിയുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് എടുത്ത വീഡിയോയാണിത്.


Tags : Sridevi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ