General News

ഇന്ത്യക്ക് ജയം, പരമ്പര

Sat, Feb 24, 2018

Arabianewspaper 239
ഇന്ത്യക്ക് ജയം, പരമ്പര

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടന്ന ടി 20 പരമ്പരയും ഇന്ത്യ സ്വന്തമാക്കി. കേപ് ടൗണില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ഏഴു റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇതോടെ പരമ്പര 2-1 ന് ഇന്ത്യയുടെ കൈപ്പിയിലാക്കി. നേരത്തെ, ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു.


ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. 173 റണ്‍സ് വിജയലക്ഷ്യവുമായി കളിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ആറു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു.


വിരാട് കോഹ് ലിക്കു പകരം രോഹിത് ശര്‍മയാണ് ടീമിനെ നയിച്ചത്. രോഹിത് ശര്‍മ (11). മനീഷ് പാണ്ഡെ (13) എന്നിവര്‍ നിരാശപ്പടുത്തിയപ്പോള്‍, ഭേദപ്പെട്ട പ്രകടനം നടത്തിയത് ശിഖര്‍ ധവാനും സുരേഷ് റെയ്‌നയുമാണ്. 40 പന്തില്‍ നിന്ന് 47 റണ്‍സെടുത്ത ധവാനും 27 പന്തില്‍ നിന്ന് 43 റണ്‍സെടുത്ത സുരേഷ് റെയ്‌നയും മികവു പുറത്തെടുത്തു. എന്നാല്‍, 17 ാാം ഓവര് കഴിഞ്ഞതോടെ നാലിന് 140 എന്ന നിലയിലാരുന്ന ഇന്ത്യ പൊടുന്നനെ മൂന്നു വിക്കറ്റുകളാണ് തുടരെ നഷ്ടപ്പെടുത്തിയത്.


ഇതോടെ റണ്‍വേഗം കുറഞ്ഞു. അവസാന ഓവറില്‍ രണ്ടു വിക്കറ്റുകളാണ് വീണത്. ദക്ഷിണാഫ്രിക്കയ്ക്ക വേണ്ടി ഡാല മൂന്നും ക്രിസ് മോറിസ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ