General News

സിപിഎം എന്നാല്‍ കേരള കമ്യൂണിസ്റ്റ് പാര്‍ട്ടിയല്ല - യെച്ചൂരി

Sat, Feb 24, 2018

Arabianewspaper 112
സിപിഎം എന്നാല്‍ കേരള കമ്യൂണിസ്റ്റ് പാര്‍ട്ടിയല്ല - യെച്ചൂരി

കേരളത്തിലെ സഖാക്കള്‍ പാര്‍ട്ടി പരിപാടിയെ കുറിച്ച് വായിക്കണമെന്നും സിപിഎം എന്നാല്‍, കേരള കമ്യൂണിസ്റ്റ് പാര്‍ട്ടിയല്ലെന്നും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി..


കോണ്‍ഗ്രസുമായി ബന്ധം വേണമെന്ന തന്റെ വാദത്തെ വിമര്‍ശിച്ച ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് മുഹമദ് റിയാസിനെയും എ എന്‍ ഷംസീര്‍ എംഎല്‍എയേയും പേരെടുത്ത് പറഞ്ഞാണ് യെച്ചീരിയുടെ പരാമര്‍ശം.


കേരളത്തിലെ സഖാക്കള്‍ ഗൂഗിളില്‍ തിരഞ്ഞ് കണ്ടുപിടിക്കേണ്ട കാര്യമല്ല. നിങ്ങള്‍ പാര്‍ട്ടി പരിപാടി വായിച്ചിരിക്കണം. കേരളത്തിലെ സാഹചര്യം മാത്രം നോക്കിയല്ല സിപിഎം നയം തീരുമാനിക്കുക.


കേരളത്തിലെ സഖാക്കള്‍ക്ക് പാര്‍ട്ടി പരിപാടി അറിയാമെന്നാണ് താന്‍ കരുതിയിരുന്നതെന്നും യെച്ചൂരി പറഞ്ഞു.


കേരളത്തില്‍ കോണ്‍ഗ്രസ് മുഖ്യ ശത്രുവാണെങ്കിലും അഖിലേന്ത്യ തലത്തില്‍ അങ്ങിനെയല്ല. ബിജെപിയെ എതിര്‍ക്കുകയാണ് ബംഗാളിലും ത്രിപുരയിലും സിപിഎം ചെയ്യുന്നത്. ഹിന്ദു രാഷ്ട്രം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ആര്‍എസഎസിനെ എതിരിടുകയാണ് വേണ്ടത്. 


തൃശൂരില്‍ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി. നേരത്തെ, സീതാറാം യെച്ചൂരിയുടെ കോണ്‍ഗ്രസ് അനുകൂല നിലപാടിനെതിരെ ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റായ മുഹമദ് റിയാസ് വിമര്‍ശിച്ചിരുന്നു. എ എന്‍ ഷംസീറും യെച്ചൂരിയുടെ കോണ്‍ഗ്രസ് പ്രേമത്ത വിമര്‍ശിച്ചിരുന്നു.


കേരളത്തിലെ നേതൃത്വം യുവ നേതാക്കളെ ഉപയോഗിച്ച് യെച്ചൂരിയുടെ നിലപാടുകളെ പരസ്യമായി എതിര്‍ക്കുകയായിരുന്നുവെന്നാണ് സൂചന. എന്നാല്‍, യെച്ചൂരി ഇതി്‌മെതിരെ പരിഹാസവുമായാണ് രംഗത്ത് വന്നിരിക്കുന്നത്. കേരളത്തിലെ കമ്യൂണിസ്റ്റ് നേതൃത്വത്തിന്റെ നിലപാടുകള്‍ക്കനുസരിച്ച് ദേശീയ നിലപാട് രൂപപ്പെടുത്താനാകില്ലെന്ന ശക്തമായ സന്ദേശമാണ് യെച്ചൂരി നല്‍കിയിരിക്കുന്നത്. 

Tags : CPI M 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ