General News

മധുവിന്റെ കൊലപാതകം: 16 പ്രതികള്‍ക്കെതിരെ കൊലക്കുറ്റം

Sat, Feb 24, 2018

Arabianewspaper 113
മധുവിന്റെ കൊലപാതകം:  16 പ്രതികള്‍ക്കെതിരെ കൊലക്കുറ്റം

അട്ടപ്പാട്ടിയില്‍ ആദിവാസി യുവാവിനെ തല്ലിക്കൊന്ന കേസില്‍ പ്രതികളായ പതിനാറു പേര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തിയെന്ന് പാലക്കാട് ജില്ലാ പോലീസ് സുപ്രണ്ട്.


മധുവെന്ന ആദിവാസിയുടെ മരണത്തിന് കാരണം മര്‍ദ്ദനമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തലയ്ക്കും മറ്റും ഏറ്റ മര്‍ദ്ദനത്തെ തുടര്‍ന്ന് ആന്തരിക രക്തസ്രാവം ഉണ്ടായെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.


അതേസമയം, മധു താമസിക്കുന്ന സംരക്ഷിത വനത്തിലെ ഗുഹ കാണിച്ച് കൊടുത്തത് വനപാലകരാണെന്ന് റിപ്പോര്‍ട്ടുണ്ട്. മോഷണ വിവരം പോലീസില്‍ പറഞ്ഞപ്പോള്‍ ആളെ പിടിച്ചു കൊണ്ടുവന്നാല്‍ കേസ് എടുക്കാമെന്നായിരുന്നു പോലീസ് പറഞ്ഞത്.


ഇതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ വനത്തിനുള്ളില്‍ ഗുഹയി്ല്‍ കഴിഞ്ഞ മധുവിനെ പിടിച്ചു കെട്ടി മര്‍ദ്ദിക്കുകയും തുടര്‍ന്ന് നാട്ടിലെത്തിച്ച് പോലീസിന് കൈമാറുകയുമായിരുന്നു. തുടര്‍ന്ന് അവശ നിലയിലായ മധുവിനെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ മരിക്കുകയായിരുന്നു.


 

Tags : Attappadi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ