General News

സിബിഐ പീഡിപ്പിക്കുന്നു -ചിദംബരം സുപ്രീം കോടതിയില്‍

Sat, Feb 24, 2018

സിബിഐ പീഡിപ്പിക്കുന്നു -ചിദംബരം സുപ്രീം കോടതിയില്‍

എയര്‍സെല്‍ -മാക്‌സിസ് 2 ജി കേസുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികള്‍ തന്നേയും കുടുംബത്തേയും പീഡിപ്പിക്കുന്നതായി കാണിച്ച് മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം കോടതിയെ സമീപിച്ചു,.


തന്നേയും കുടുംബാംഗങ്ങളേയും തങ്ങളുടെ കക്ഷികളേയും റെയ്ഡ് നടത്തിയും ചോദ്യം ചെയ്തും പീഡിപ്പിക്കുകയാണ്. എയര്‍സെല്‍ -മാക്‌സിസ് ഇടപാടുമായി ബന്ധപ്പെട്ട് 2017 മെയിലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, തന്റെ പേര് അന്നത്തെ എഫ്‌ഐആറില്‍ ഇല്ലായിരുന്നു. പിന്നീട് തന്നെയും മറ്റും ഇതില്‍ പ്രതിചേര്‍ക്കുകയായിരുന്നു.


മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന വര്‍ഷം മുതല്‍ തന്നെയും കുടുംബത്തെയും വേട്ടയാടുകയാണെന്നും ചിദംബരം സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.


ഭരണഘടന നല്‍കുന്ന സ്വാകര്യതയും മാന്യമായി കുടുംബത്തിനൊപ്പം ജീവിക്കാനുള്ള തന്റെ മൗലികമായ അവകാശവും സംരക്ഷിക്കപ്പെടണമെന്ന് കാണിച്ചാണ് ചിദംബരം സുപ്രീം കോടതിയില്‍ കേസ് നല്‍കിയിരിക്കുന്നത്.


സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും തനിക്കും തന്റെ ഭാര്യ നളിനിക്കും മകന്‍ കാര്‍ത്തി ചിദംബരത്തിനുമെതിരെ നിരന്തരം റെയ്ഡുകളും സമന്‍സുകളും ഒക്കെയായി പീഡിപ്പിക്കുകയാണ്.


എയര്‍സെല്‍ മാക്‌സിസ് കേസില്‍ തനിക്കും തന്റെ കുടുംബത്തിനും എതിരായ കേസുകള്‍ റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി.


നേരത്തെ, കാര്‍ത്തി ചിദംബരവും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഐഎന്‍എക്‌സ് മീഡിയ കേസില്‍ തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെന്നും ഇത് തടയണമെന്നുമാണ് കാര്‍ത്തി ചിദംബരം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍, കോടതി ഇത് തള്ളി. സിബിഐയും ഇഡിയും തന്റെ ജീവിതം ദുസ്സഹമാക്കുകയാമെന്ന് കാര്‍ത്തിയുടെ ഹര്‍ജിയില്‍ പറയുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ