General News

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ കാണാതായി

Sat, Feb 24, 2018

Arabianewspaper 190
കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ കാണാതായി

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ ലഗേജുകള്‍ കുത്തി തുറന്ന് അപഹരിക്കുന്നത് പതിവാകുന്നു. കരിപ്പൂരില്‍ വിമാനമിറങ്ങിയ പൊന്നാനി സ്വദേശി ഡോ അനീസ് അറക്കലിന്റെ രണ്ടര ലക്ഷം രൂപ വില വരുന്ന സാധനങ്ങള്‍ നഷ്ടമായതോടെയാണ് ഇവിടെ പതിവായി ബാഗുകള്‍ കുത്തി തുറന്ന് സാധനങ്ങള്‍ അപഹരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.


അമേരിക്കയില്‍ നിന്നും ഖത്തര്‍ എയര്‍വേയ്‌സ് വഴിയാണ് ഇദ്ദേഹം കോഴിക്കോട്ട് എത്തിയത്. ദോഹ വിമാനത്താവളത്തില്‍ നിന്നും വിാമനം മാറിക്കയറിയ ഡോ അനീസ് കോഴിക്കോട്ട് എത്തി ലഗേജ് പരിശോധിച്ചപ്പോഴാണ് തുറന്നിരിക്കുന്നതായി കണ്ടെത്തിയത്.


കോഴിക്കോട് കരിപ്പൂരിലെ വിമാനത്താവളത്തില്‍ പതിവായി യാത്രക്കാരുടെ വിലയേറിയ സാമഗ്രികള്‍ അപഹരിക്കപ്പെടുന്നത് പതിവായിട്ടുണ്ട്. എന്നാല്‍, കാര്‍ഗോ വിഭാഗവും എയര്‍ലൈന്‍സും ഇവിടെ നിന്നല്ലെന്നും മറ്റ് വിമാനത്താവളങ്ങളിലാണ് ഇത്തരം അപഹരണം നടക്കുന്നതെന്നും പറഞ്ഞ് കൈയ്യൊഴിയുകയാണ്.

Tags : cargo 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ