General News

മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

Sat, Feb 24, 2018

Arabianewspaper 149
മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

ശുബൈബ് വധക്കേസിലെ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെയ്ക്കണമന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നില്‍ മുദ്രാവാക്യം മുഴക്കി.


സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടെങ്കിലും ഇവര്‍ പൊടുന്നനെ സംഘടിച്ചെത്തി മുദ്രാവാക്യം മുഴക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ലീനയുടെ നേതൃത്വത്തിലുള്ളവരാണ് പ്രതിഷേധിച്ചത്.


മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഇരച്ചെത്തിയ ഇവരെ കാവല്‍ നിന്ന രണ്ടു പോലീിസുകാര്‍ ഗേറ്റ് അടച്ച് തടഞ്ഞു, തുടര്‍ന്ന് ഇവര്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കി.


അലപ നേരത്തിനുള്ളില്‍ വനിതാ പോലീസെത്തി ലീനയെ പിടിച്ചു കൊണ്ടുപോയി. മറ്റു രണ്ടു പേരും ലീനയൊടൊപ്പം ഉണ്ടായിരുന്നു. നിലവിലെ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് കൂുടുതല്‍ സംവിധാനം ഒരുക്കണമെന്ന് സെക്രട്ടറിയേറ്റിന്റെ സുരക്ഷയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കി..

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ